എംപി ഫണ്ടുപയോഗിച്ചാണ് വീടുണ്ടാക്കിയതും മകന്റെ വിവാഹം നടത്തിയതും- ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍

ഹൈദരാബാദ്: എംപി ലോക്കല്‍ ഏരിയ ഡെവലപ്‌മെന്റ് ഡിവിഷന്‍ സ്‌കീമിന്റെ (എംപിഎല്‍എഡിഎസ്) ഫണ്ടുപയോഗിച്ച് താന്‍ വീട് നിര്‍മ്മിച്ചെന്നും മകന്റെ വിവാഹം നടത്തിയെന്നും വെളിപ്പെടുത്തി തെലങ്കാന ബിജെപി എംപി സോയം ബാപ്പു റാവു. എംപി ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും താന്‍ പണം വികസന പദ്ധതികള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്നും സോയം ബാപ്പു റാവു പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബിജെപി അംഗങ്ങളുടെ ആഭ്യന്തര യോഗത്തിലായിരുന്നു എംപിയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

'സ്വന്തമായി വീടില്ലെങ്കില്‍ ആരും ബഹുമാനിക്കില്ല. അതുകൊണ്ട് ഞാന്‍ എംപി ഫണ്ടുപയോഗിച്ച് വീടുവെച്ചു. എംപി ഫണ്ടുപയോഗിച്ചാണ് മകന്റെ വിവാഹവും നടത്തിയത്. വികസനത്തിനുവേണ്ടി ഫണ്ട് ഉപയോഗിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ മറ്റുളള എംപിമാരെപ്പോലെ ഞാന്‍ പണം തട്ടിയെടുത്തിട്ടില്ല. ഞാന്‍ പറയുന്നതുപോലെ ഒരു നേതാവും ഇത്തരം കാര്യങ്ങള്‍ തുറന്നുപറയില്ല'- എന്നാണ് സോയം ബാപ്പു റാവു പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോ വൈറലായതോടെ എംപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. താന്‍ സ്വകാര്യ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ പങ്കുവെച്ചത് തെറ്റാണെന്നും തന്റെ ജനപ്രീതി ഉയരുന്നതില്‍ അസൂയ മൂത്ത് ബിജെപി നേതാക്കളായ രമേഷ് റാത്തോഡും പായല ശങ്കറുമാണ് വീഡിയോ ചോര്‍ത്തിയതെന്നുമാണ് സോയം ബാപ്പുവിന്റെ വിശദീകരണം.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 21 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More