മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി യുഎന്നില്‍ യോഗ ചെയ്യുകയാണ്- ദിഗ് വിജയ് സിംഗ്

ഡല്‍ഹി: മണിപ്പൂരില്‍  ഒന്നര മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മണിപ്പൂരില്‍ ഇത്രയധികം സംഘര്‍ഷം നടക്കുമ്പോള്‍ പ്രധാനമന്ത്രി യുഎന്നില്‍ യോഗ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോം കത്തുമ്പോള്‍ വയലിന്‍ വായിച്ച നീറോ ചക്രവര്‍ത്തിയെ മോദി ഓര്‍മ്മിപ്പിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ദിഗ് വിജയ് സിംഗിന്റെ പ്രതികരണം. 

'നരേന്ദ്രമോദി ഒരു മികച്ച ഇവന്റ് മാനേജറാണെന്ന് അദ്ദേഹത്തിന്റെ മെന്റര്‍ എല്‍കെ അദ്വാനി പറഞ്ഞിട്ടുണ്ട്. സ്വയം മാര്‍ക്കറ്റ് ചെയ്തു എന്നതൊഴികെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം എല്ലാ മേഖലകളിലും പരാജയമാണ്. മണിപ്പൂര്‍ കത്തുമ്പോള്‍ മോദി യുഎന്നില്‍ യോഗ ചെയ്യുകയാണ്. സാജിദ് മീറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന തടയുമ്പോഴും മോദി യുഎന്നില്‍ യോഗ ചെയ്യുകയാണ്. റോം കത്തുമ്പോള്‍ വയലിന്‍ വായിച്ച നീറോ ചക്രവര്‍ത്തിയെ മോദി ഓര്‍മ്മിപ്പിക്കുന്നില്ലേ? മോദിയുടെ ഭരണം നീറോ ഭരണത്തിന് സമാനമല്ലേ? '-ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമ്പത് ദിവസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇതുവരെ അദ്ദേഹം വിഷയത്തില്‍ പ്രതികരിക്കാനോ സമാധാനത്തിന് ആഹ്വാനം ചെയ്യാനോ ശ്രമിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്തിയില്ല.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More