എല്ലാവരും തൊപ്പിയെ ഉപയോഗിക്കുകയായിരുന്നു- മല്ലു ട്രാവലർ

തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി പ്രശസ്ത യൂട്യൂബർ മല്ലു ട്രാവലർ രംഗത്ത്. തൊപ്പിയെ എല്ലാവരും അവരവരുടെ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും വാതിൽ ചവിട്ടിപ്പൊളിച്ചുളള ആക്ഷൻ ഹീറോ അറസ്റ്റ് വരെ പ്രഹസനമായേ തോന്നുന്നുളളുവെന്നും മല്ലു ട്രാവലർ പറഞ്ഞു. തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോടൊന്നും തനിക്ക് യോജിപ്പില്ലെന്നും അതുകൊണ്ടുമാത്രം അവനെ വെറുപ്പോടെ കാണാനാവില്ലെന്നും മല്ലു ട്രാവലർ പറഞ്ഞു. എസ് എഫ് ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം മുക്കാനുളള മനപ്പൂർവ്വമായ പ്രവൃത്തിയാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

മല്ലു ട്രാവലറുടെ കുറിപ്പ്

തൊപ്പി എന്ന് വിളിക്കുന്ന നിഹാദ്‌ ,തന്റെ വീട്ടിലെ മുറിയിലിരുന്ന് തനിക്ക്‌ ഇഷ്ടമുള്ള പോലെ ജീവിക്കുന്നു, അതിനിടയിൽ ഒരു ചാനൽ ടീം അവരുടെ റീച്ചിനുവേണ്ടി അവന്റെ ഇന്റർവ്വ്യൂ ചെയ്യുന്നു. അത്‌ ലക്ഷക്കണക്കിന് ആളുകൾ കാണുന്നു. അതുകണ്ട് മറ്റ്‌ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും തൊപ്പിയുമായി ബന്ധപ്പെട്ട്‌ വീഡിയോസ്‌ ഉണ്ടാക്കി റീച്ച്‌ ഉണ്ടാക്കുന്നു.

തൊപ്പി റീച്ച്‌ ആയി എന്ന് കണ്ടപ്പൊഴാണ്. വളാഞ്ചേരിയിലെ കടയുടമ ഉൽഘാടനത്തിനു കൊണ്ടുവരുന്നത്‌, തൊപ്പി എന്ന ക്യാരക്റ്റർ 90% സംസാരിക്കുന്നതും നല്ല വാക്കുകൾ അല്ല എന്ന് വ്യക്തമായി അറിയുന്ന ആ കടയുടമ എന്തുകൊണ്ട്‌ ആ പരിപാടിക്ക്‌ ക്ഷണിച്ചു? അങ്ങനെ ക്ഷണിച്ചാൽ തന്നെ ആ ചെക്കനെ നിയന്ത്രിക്കണ്ടേ ?  ചുരുക്കി പറഞ്ഞാൽ എല്ലാവരും അവരവരുടെ ലാഭത്തിനു വേണ്ടി ആ ചെക്കനെ ഉപയോഗിച്ചു. ഇപ്പോഴും വാതിൽ ചവിട്ടി പൊളിച്ച്‌ ഉള്ള ആക്ഷൻ ഹീറോ അറസ്റ്റ്‌ വരെ പ്രഹസനം ആയിട്ടേ തോന്നുന്നുള്ളൂ. SFI നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്‌ വിവാദം മുക്കാൻ ഉള്ള മനപ്പൂർവ്വ പ്രവർത്തി ആണോ എന്നുവരെ സംശയമുണ്ട്‌. 

(7 ദിവസം തപ്പിയിട്ട്‌ പൊക്കാൻ പറ്റിയില്ല പോലും ) 

തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോട്‌ യോജിപ്പില്ല. എന്നുവെച്ച് ആ ചെക്കനെ വെറുപ്പൊടെ കാണാനും ആവില്ല.  കാരണം ഓരോ മനുഷ്യന്റെയും ജീവിതാനുഭവങ്ങൾ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക്‌ അത്‌ acceptable ആവണം എന്നില്ലാ. 

(മലയാളത്തിൽ വൾഗർ ആയി വീഡിയോ ചെയ്യുന്ന ഒരുപാട്‌ സ്ത്രീകൾ ഉണ്ട്‌, അവർക്കൊന്നും ഇങ്ങനെ ഉള്ള നിയമങ്ങൾ ബാധകമല്ലേ, )

ഈ വിഷയത്തിൽ ആ ചെക്കനെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കണ്ട ഉത്തരവാദിത്തം ആ കടയുടമക്ക്‌ മാത്രമാണ്.  വിവാദങ്ങൾ എല്ലാം അവസാനിച്ച്‌. നല്ല വീഡിയൊസുമായി തിരിച്ച്‌ വരട്ടെ,ജനങ്ങൾ സ്വീകരിക്കും.

(ഒരു മനുഷ്യന്റെ ജീവിതം തകർക്കാൻ നോക്കാതെ അവനെ തിരുത്തി തിരിച്ച്‌ കൊണ്ട്‌ വരാൻ നൊക്കൂ. കാരണം ഈ വിഷയത്തിൽ നമ്മൾ എല്ലാം കുറ്റക്കാരാണ്)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 20 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More