പാണക്കാട് തങ്ങന്മാരുടെ ചെലവില്‍ ഖാദി വിറ്റോളു, കമ്മ്യൂണിസം വില്‍ക്കണ്ട; ജലീലിനോട് പി കെ ഫിറോസ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ 2023-ലെ ഖാദി ബക്രീദ് മേള പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തതിനെ അഭിനന്ദിച്ചുളള മുന്‍ മന്ത്രി കെ ടി ജലീലിന്റെ പോസ്റ്റിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പണ്ടൊരു മന്ത്രി അലറിയത് എന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെടോ എന്നാണെന്നും മന്ത്രിസ്ഥാനം നഷ്ടമായപ്പോള്‍ അദ്ദേഹത്തിന് പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണെന്നും പി കെ ഫിറോസ് പറഞ്ഞു. കുത്തിത്തിരിപ്പാണ് ഉദ്ദേശമെങ്കിലും പാണക്കാട് തങ്ങന്മാരെ പ്രകീര്‍ത്തിക്കുകയാണ് എന്ന മട്ടിലാകും പോസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു.

'സാദിഖലി തങ്ങളെ ക്ഷണിച്ചത് ഔചിത്യബോധം കൊണ്ടാണത്രേ. അതുവഴി സിപിഎം നേതാക്കളെ പുകഴ്ത്താനും കോണ്‍ഗ്രസിനെ ഇകഴ്ത്താനും ഇങ്ങേര് ശ്രമിച്ചുനോക്കുന്നുണ്ട്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാലി വിപണന മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതാണ് ഔചിത്യ ബോധം. മഹാത്മാഗാന്ധി പ്രോത്സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിദ്ധ്യംകൊണ്ട് ഏതെങ്കിലും നിലയ്ക്ക് ഗുണമുണ്ടായാല്‍ പങ്കെടുക്കാം എന്ന് കരുതാനേ തങ്ങന്മാര്‍ക്ക് കഴിയുകയുളളു. അതുകൊണ്ടാണ് മതപണ്ഡിതന്മാരുടെ തലപ്പാവടക്കം ഖാദിയില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണമെന്ന് തങ്ങള്‍ അവിടെ പ്രസംഗിച്ചത്. അതുകൊണ്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാനോട് ഒന്നേ പറയാനുളളു, പാണക്കാട്ടെ തങ്ങന്മാരുടെ ചെലവില്‍ ഖാദി വിറ്റോളു, കമ്മ്യൂണിസം വില്‍ക്കണ്ട'- പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

യുഡിഎഫ് ഭരിക്കുമ്പോള്‍ ഇത്തരം ഔദ്യോഗിക പരിപാടികള്‍ക്ക് ലീഗ് സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിച്ചത് ഓര്‍മ്മയില്ലെന്നും പി ജയരാജന്റെ ഔചിത്യബോധം മാതൃകാപരമാണെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു. ഖാദി ബക്രീദ് മേള ഉദ്ഘാടനം ചെയ്തതുവഴി ഇടതുസര്‍ക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്നവര്‍ക്ക് സാദിഖലി തങ്ങള്‍ മികച്ച സന്ദേശമാണ് നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കളും വാ തുറന്നാല്‍ പിണറായിയെ തെറിപറയുന്ന ലീഗിലെ കോണ്‍ഗ്രസ് തലച്ചോറുളള 'കോണ്‍ലീഗു' കാരും സൈബര്‍ പച്ചപ്പടയും ഇതുകണ്ട് പഠിക്കണമെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇതിനാണ് പി കെ ഫിറോസിന്റെ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 11 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More