ഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ്' (പിഡിഎ)എന്ന് പേരിട്ടേക്കും. അടുത്ത മാസം ഷിംലയില്‍ ചേരുന്ന യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച്ച പാറ്റ്നയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് പേരുസംബന്ധിച്ച് സൂചന നല്‍കിയത്. എന്‍ഡിഎയെ പരാജയപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കാന്‍ രാജ്യസ്നേഹികളുടെ കൂട്ടായ്മ എന്നാണ് പേരിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കുന്നതിന് പകരം രാജ്യസ്നേഹികള്‍ എന്ന് വിശേഷിപ്പിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു. നിതീഷ് കുമാറിനെ പ്രതിപക്ഷ ഐക്യത്തിന്റെ കണ്‍വീനര്‍ ആക്കുന്ന കാര്യവും സീറ്റ് വിഭജനവുമുള്പ്പെടെയുളള വിഷയങ്ങള്‍ ഷിംല യോഗത്തില്‍ ചര്‍ച്ച ചെയ്യാനായി മാറ്റി. സംസ്ഥാന തല ഐക്യം, ബിജെപിക്കെതിരായ പൊതുസ്ഥാനാര്‍ത്ഥി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെറിയ പാര്‍ട്ടികളെ വിളിക്കാനും തീരുമാനമായിട്ടുണ്ട്. ആര്‍എസ്പി, മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (എം), ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ക്ക് അടുത്ത യോഗത്തില്‍ ക്ഷണമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ജൂണ്‍ 23-നാണ് ബിജെപിയെ അധികാരത്തില്‍നിന്ന് ഇറക്കുകയെന്ന ലക്ഷ്യത്തോടെ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പാറ്റ്നയില്‍ നടന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, തേജസ്വി യാദവ്, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്, ശരത് പവാര്‍, അരവിന്ദ് കെജ്റിവാള്‍, ഭഗവന്ത് മന്, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, ഡി രാജ, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുളള തുടങ്ങിയ നേതാക്കളാണ് പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തത്.