ചന്ദ്രശേഖര്‍ ആസാദിനുനേരെ നടന്ന വധശ്രമത്തിനുപിന്നില്‍ ഗൂഢാലോചന- അഖിലേഷ് യാദവ്

ലക്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ചന്ദ്രശേഖര്‍ ആസാദിനുനേരെ നടന്ന വധശ്രമത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടക്കുന്നത് ജംഗിള്‍ രാജാണെന്നും ആസാദിനുനേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'ആസാദ് സമാജ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിനുനേരെ സഹരന്‍പൂരിലെ ദേവ്ബന്ദില്‍വെച്ച് നടന്ന വധശ്രമം അങ്ങേയറ്റം അപലപനീയമാണ്. ബിജെപിയുടെ ഭരണത്തിനുകീഴില്‍ ജനപ്രതിനിധികള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താണ്? ഇവിടെ ജംഗിള്‍ രാജാണ് നടക്കുന്നത്'- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം ഉത്തര്‍പ്രദേശില്‍വെച്ചാണ് ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ വെടിവയ്പ്പുണ്ടായത്. സഹാരന്‍പൂരിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍. തിരികെ പോകുന്നതിനിടെ അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ കാറിലും ബൈക്കുകളിലുമായെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാറിന്റെ ഡോറിലും സീറ്റിലും വെടിയുണ്ട തുളച്ചുകയറിയ പാടുണ്ട്.

അതേസമയം, ചന്ദ്രശേഖര്‍ ആസാദിനുനേരെ വെടിയുതിര്‍ന്നവരെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുളള അടയാളങ്ങളെല്ലാം ആസാദിന്റെ അനുയായികള്‍ പൊലീസിന് കൈമാറിയിരുന്നു. സഹരന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദ് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ നാളെ ആശുപത്രി വിട്ടേക്കും.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More