ലക്നൗ: 500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കൊപ്പം കുടുംബം സെല്‍ഫിയെടുത്തതിന് പൊലീസുകാരന് സ്ഥലംമാറ്റം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. സ്റ്റേഷന് ഇന്‍ ചാര്‍ജ് രമേശ് ചന്ദ്ര സഹാനിയെയാണ് സ്ഥലംമാറ്റിയത്. ഇയാള്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസുകാരന്റെ ഭാര്യയും രണ്ട് മക്കളും ഒരു കട്ടിലില്‍ അഞ്ഞൂറ് രൂപ നോട്ടിന്റെ വലിയ പണക്കൂമ്പാരത്തിനുമുന്നില് ഇരിക്കുന്ന സെല്‍ഫിയെടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സെല്‍ഫി വൈറലായി. ഇതോടെയാണ് പൊലീസുകാരനെതിരെ നടപടിയെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകെട്ടുകളാണ് പൊലീസുകാരന്റെ കൈവശമുണ്ടായിരുന്നത്. 2021 നവംബര്‍ പതിനാലിന് എടുത്ത ഫോട്ടോയാണ് അതെന്നും കുടുംബ സ്വത്ത് വിറ്റതുകൊണ്ടാണ് അത്രയധികം പണം ഒരുമിച്ച് ലഭിച്ചതെന്നുമാണ് രമേശ് സഹാനിയുടെ വിശദീകരണം. അതേസമയം, ഫോട്ടോ കണ്ട് സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.