നക്ഷത്രങ്ങളുടേതിനെക്കാൾ പ്രാണികളുടെ സമയത്തെ ഞാൻ ഇഷ്ടപ്പെടുന്നു- സിംബോഴ്സ്കയെ കുറിച്ച് എ പ്രതാപൻ

ഇന്ന് സിംബോഴ്സ്കയുടെ ജന്മശതാബ്ദി ദിവസമാണ്. അധികം കവികൾ, കവിതകളെ എനിക്ക് പരിചയമില്ല. സിംബോഴ്സ്കയിലേക്കും ഞാൻ വൈകിയെത്തി. സമയം എന്നത് വലിയ കാര്യമല്ലെന്ന് സിംബോഴ്സ്ക പറഞ്ഞു തന്നു.

"നക്ഷത്രങ്ങളുടെ സമയത്തേക്കാൾ പ്രാണികളുടെ സമയത്തെ ഞാൻ ഇഷ്ടപ്പെടുന്നു "

ലോകത്തിന്റെ കേന്ദ്രത്തിൽ നിന്ന് മനുഷ്യരുടെ സിംഹാസനം ഇളകി തെറിച്ചു പോയത് അവരുടെ കവിതകളിൽ ഞാൻ കണ്ടു. ഒരു മരണ വീടിനെ ഒരു പൂച്ചയുടെ ഏകാന്തത കൊണ്ട് അവർ എഴുതി. ഇലകളില്ലാത്ത പൂക്കളേക്കാൾ പൂക്കളില്ലാത്ത ഇലകളെ ഇഷ്ടപ്പെട്ട ഒരു കവി.അധികം പറഞ്ഞ് അർത്ഥം കളയണ്ട. നിങ്ങളുടെ വാക്കുകൾ എന്നെ പൂരിപ്പിക്കാൻ പലപ്പോഴും സഹായിച്ചു. വളരെ വളരെ നന്ദി. സ്നേഹം... 

കുറച്ചു നാൾ മുമ്പ് , അവസാന യാത്രയിൽ ഏത് പുസ്തകം കൈയിലെടുക്കും എന്ന് ഒരു സുഹൃത്ത് FB യിൽ ചോദിച്ചപ്പോൾ, ഞാൻ സിംബോഴ്സ്കയെ ഓർത്തു, അവർ എഴുതിയ കവിതയെയും. "അവസാനമായി, കാറ്റൊരിക്കൽ തട്ടിയെടുത്ത കളി ബലൂൺ, വീട്ടിലേക്ക് വന്നോളൂ, ഇവിടിപ്പോൾ കുഞ്ഞുങ്ങളാരുമേയില്ല. പറന്നോളൂ, തുറന്ന ജാലകത്തിലൂടെ വിശാല ലോകത്തിലേക്ക്, നോക്കൂവെന്ന് ആരോ ഉച്ചത്തിൽ കൂവും, എന്നിട്ടു വേണം എനിക്കൊന്ന് കരയാൻ."

അതു മതി, നമ്മൾ പിരിഞ്ഞു പോകുമ്പോൾ നമുക്ക് നഷ്ടപ്പെട്ട ചെറിയ ചെറിയ വസ്തുക്കളുടെ കാഴ്ചകൾ മതി, അവ തിരിച്ചു വരുമെങ്കിൽ!

സാദ്ധ്യതകൾ വിസ്ലാവ സിംബോഴ്സ്ക. ഞാൻ സിനിമകൾ ഇഷ്ടപ്പെടുന്നു, ഞാൻ പൂച്ചകളെ ഇഷ്ടപ്പെടുന്നു, ഞാൻ വർഡാ നദിക്കരയിലെ ഓക്കു മരങ്ങളെ ഇഷ്ടപ്പെടുന്നു, ദസ്തയേഫ്സ്കിയേക്കാൾ ഞാൻ ഡിക്കൻസിനെ ഇഷ്ടപ്പെടുന്നു, മനുഷ്യരാശിയെ സ്നേഹിക്കുന്നതിനേക്കാൾ ആളുകളെ ഇഷ്ടപ്പെടുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു, അത്യാവശ്യത്തിനായി ഒരു സൂചിയും നൂലും കൈയിൽ കരുതുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു, ഞാൻ പച്ചനിറത്തെ ഇഷ്ടപ്പെടുന്നു, എല്ലാറ്റിനും യുക്തിയെയാണ് പഴിക്കേണ്ടതെന്ന് സമർത്ഥിക്കാതിരിക്കാൻ, ഞാൻ ഇഷ്ടപ്പെടുന്നു വ്യത്യസ്തകളെ ഞാൻ ഇഷ്ടപ്പെടുന്നു, നേരത്തെ സ്ഥലം വിടാൻ ഞാൻ ഇഷ്ടപ്പെടുന്നു, ഡോക്ടർമാരോട് മറ്റെന്തിനെക്കുറിച്ചെങ്കിലും, സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

പഴയ നേർത്ത രേഖാചിത്രങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. കവിതയെഴുതുക എന്ന അസംബന്ധത്തെ, കവിതയെഴുതാതിരിക്കുക എന്ന അസംബന്ധത്തേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നു. സ്നേഹത്തെ സംബന്ധിച്ച് ഓരോ ദിവസവും ആഘോഷിക്കാവുന്ന ക്ലിപ്തമല്ലാത്ത വാർഷികങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. യാതൊരു വാഗ്ദാനവും നൽകാത്ത സദാചാരവാദികളെ ഞാൻ ഇഷ്ടപ്പെടുന്നു. അതി വിശ്വസ്തരേക്കാൾ കൗശലമുള്ള  ദയാവായ്പുകളെ ഞാൻ ഇഷ്ടപ്പെടുന്നു. സാധാരണ വസ്ത്രങ്ങളിൽ പുരണ്ട മണ്ണിനെ ഞാൻ ഇഷ്ടപ്പെടുന്നു.

കീഴടക്കുന്ന രാജ്യങ്ങളേക്കാൾ കീഴടക്കപ്പെട്ട രാജ്യങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. ചില വൈമനസ്യങ്ങൾ സൂക്ഷിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. വ്യവസ്ഥയുടെ നരകത്തേക്കാൾ അവ്യവസ്ഥയുടെ നരകത്തെ ഞാൻ ഇഷ്ടപ്പെടുന്നു. വർത്തമാന പത്രങ്ങളുടെ മുൻ പേജുകളേക്കാൾ ഗ്രിമ്മിന്റെ യക്ഷിക്കഥകളെ ഞാൻ ഇഷ്ടപ്പെടുന്നു. ഇലകളില്ലാത്ത പൂക്കളേക്കാൾ പൂക്കളില്ലാത്ത ഇലകളെ ഞാൻ ഇഷ്ടപ്പെടുന്നു. വെട്ടിക്കളയാത്ത വാലുകളുള്ള നായ്ക്കളെ ഞാൻ ഇഷ്ടപ്പെടുന്നു. തെളിച്ചമുള്ള കണ്ണുകളെ ഞാൻ ഇഷ്ടപ്പെടുന്നു. 

എന്റെ കണ്ണുകൾ ഇരുണ്ടതായതിനാൽ ഞാൻ മേശ വലിപ്പുകളെ ഇഷ്ടപ്പെടുന്നു. ഞാനിവിടെ പറയാതിരുന്ന പല സംഗതികളേക്കാളും ഇവിടെ സൂചിപ്പിക്കാതിരുന്ന പല സംഗതികളെ ഇഷ്ടപ്പെടുന്നു. അക്കങ്ങൾക്കു പിന്നിൽ അണിനിരക്കുന്ന പൂജ്യങ്ങളേക്കാൾ ചിതറിക്കിടക്കുന്ന പൂജ്യങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. നക്ഷത്രങ്ങളുടെ സമയത്തേക്കാൾ പ്രാണികളുടെ സമയത്തെ ഞാൻ ഇഷ്ടപ്പെടുന്നു. മരങ്ങളിൽ മുട്ടി നോക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. എത്ര നേരത്തേക്ക് , എപ്പോൾ എന്ന് ചോദിക്കാതിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അസ്തിത്വത്തിന് അങ്ങനെ ആയിരിക്കാൻ അതിന്റേതായ കാരണങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയെ മനസ്സിൽ സൂക്ഷിക്കാനും

ഞാൻ ഇഷ്ടപ്പെടുന്നു ....

വിവ: പ്രതാപൻ


Contact the author

Web Desk

Recent Posts

Web Desk 10 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 10 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More