രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ ഇല്ലാതാവുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ്

ഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ ഇല്ലാതാവുമെന്നും അദ്ദേഹം രാജ്യം മുഴുവന്‍ സ്‌നേഹത്തിന്റെ കടകള്‍ തുറക്കുമെന്നും ഗൗരവ് വല്ലഭ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍, രാജ്യംമുഴുവന്‍ സ്‌നേഹത്തിന്റെ കടകള്‍ തുറക്കും. അദ്ദേഹത്തിന്റെ ഭരണത്തില്‍ ജനങ്ങള്‍ പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കും. രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ അവസാനിക്കും. ഭരണഘടനാപരവും ജനാധിപത്യപരവുമായ ഭരണം രാജ്യത്ത് തിരിച്ചെത്തും'- ഗൗരവ് വല്ലഭ് പറഞ്ഞു. രാഹുല്‍ ഗാന്ധി പണപ്പെരുപ്പവും വിലക്കയറ്റവുമുള്‍പ്പെടെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുളള മാര്‍ഗങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ പാറ്റ്‌നയില്‍ നടന്ന ബിജെപിയുടെ പൊതുയോഗത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ പറഞ്ഞത്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ അഴിമതിക്കാരെ ജയിലിലടയ്ക്കുമെന്നും പ്രതിപക്ഷ ഐക്യത്തിനായി ഒത്തുകൂടിയവരെല്ലാം അഴിമതിയില്‍ പങ്കുളളവരാണെന്നും അമിത് ഷാ പറഞ്ഞു. സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കുകയാണ് പ്രതിപക്ഷത്തെ നേതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More