വയനാട്: ബംഗ്ലാദേശ് പര്യടനത്തിനുളള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടംനേടി മലയാളി താരം മിന്നു മണി. ബിസിസിഐ പ്രഖ്യാപിച്ച പതിനെട്ടംഗ ട്വന്റി-20 ടീമിലാണ് മിന്നു ഇടംപിടിച്ചത്. കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് ഓള്‍റൗണ്ടറായ മിന്നു. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചിട്ടുണ്ട്. ഇടംകൈയ്യന്‍ ബാറ്ററും സ്പിന്നറുമായ മിന്നു വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ്. പതിനാറാം വയസില്‍ കേരളാ ക്രിക്കറ്റ് ടീമിലെത്തിയ മിന്നു പത്തുവര്‍ഷമായി ടീമില്‍ സ്ഥിരാംഗമാണ്. 2019-ല്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കളത്തിലിറങ്ങി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹര്‍മന്‍പ്രീത് കൗര്‍ ആണ് ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍. സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോട്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, യസ്തിക ഭാട്ടിയ, ഉമ ഛേത്രി, അമന്‍ജ്യോത് കൗര്‍, എസ് മേഘന, പൂജ വസ്ത്രകാര്‍, അഞ്ജലി സര്‍വാണി, മേഘ്‌ന സിംഗ്, മോണിക്കാ പട്ടീല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി മിന്നു മണി എന്നിവരാണ് മറ്റുതാരങ്ങള്‍.
ബംഗ്ലാദേശ് പര്യടനത്തില്‍ 3 ടി-20 മത്സരങ്ങളാണുളളത്. ഏകദിന പരമ്പരയ്ക്കുളള ടീമിനെയും ബിസിസി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പതിന് മിര്‍പൂരില്‍വെച്ച് ആദ്യ ട്വന്റി-20 മത്സരം നടക്കും.