പുനര്‍ജ്ജനി പദ്ധതിയിലൂടെ നിര്‍മ്മിച്ചത് 229 വീടുകള്‍, ഏത് പിണറായി വിജയനും പരിശോധിക്കാം- കെ സുധാകരന്‍

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചതിനുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 229 വീടുകളാണ് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നിര്‍മ്മിച്ചുനല്‍കിയതെന്നും അതിന്റെ കണക്കുകള്‍ ഏത് അന്വേഷണ ഏജന്‍സിക്കും പരിശോധിക്കാവുന്ന വിധം തയാറാണെന്നും കെ സുധാകരന്‍ പറഞ്ഞു.

തങ്ങള്‍ നിര്‍മ്മിച്ചത് 229 വീടുകളല്ല, 229 ജീവിതങ്ങളാണെന്നും പണി പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍ പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമൊക്കെയായി 314 വീടുകളാണ് ലിസ്റ്റിലുളളതെന്നും അത് ഏത് പിണറായി വിജയനും  പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്തതൊക്കെ ഉണ്ടാക്കിപ്പറയാന്‍ പിണറായി വിജയനല്ല കോണ്‍ഗ്രസെന്നും സിപിഎമ്മിനെ അളക്കുന്ന തുലാസുകൊണ്ട് കോണ്‍ഗ്രസിനടുത്തേക്ക് വരരുതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്റെ കുറിപ്പ്‌

ഇല്ലാത്തതൊക്കെ ഉണ്ടാക്കി പറയാൻ പിണറായി വിജയനല്ല ഞങ്ങൾ. 

സിപിഎം അല്ല കോൺഗ്രസ്‌...

229 വീടുകളാണ്, വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടി പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് നിർമ്മിച്ചു നൽകിയത്. അതിന്റെ കണക്കുകൾ ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാവുന്ന വിധം തയ്യാറാണ്. പണി പൂർത്തിയാകാതെ കിടന്ന വീടുകൾ പൂർത്തിയാക്കിയതും അറ്റകുറ്റപണികൾ നടത്തിയതും ഒക്കെയായി  314 വീടുകളാണ് ലിസ്റ്റിൽ ഉള്ളത്. ഏത് പിണറായി വിജയനും അത്‌ പരിശോധിക്കാവുന്നതാണ്.

ഞങ്ങൾ നിർമ്മിച്ചത് 229 വീടുകളല്ല , 229 ജീവിതങ്ങളാണ്. അവർക്കാകെ അന്തസ്സോടെ തലയുയർത്തി ജീവിക്കാനാണ് കോൺഗ്രസ്‌ ചെറിയൊരു 'കൈ' സഹായം കൊടുത്തതും. 

നാണവും മാനവും ഇല്ലാത്ത 'ഹോണറബിൾ' കുടുംബത്തെ നയിക്കുന്ന പരാജിതനും, അടിമുടി അശ്ലീലമായ സിപിഎം പാർട്ടി സെക്രട്ടറിക്കും 'അഭിമാനം' എന്ന വാക്കിന്റെ അർത്ഥം അറിയണമെന്നില്ല. അതുകൊണ്ടാകുമല്ലോ ഗോവിന്ദനേക്കാൾ മികച്ച രീതിയിൽ മാലിന്യം തുപ്പുന്ന, സിപിഎം സൈബർ ഞരമ്പന്മാരെ, ലിസ്റ്റിലെ ആളുകളെ കണ്ടെത്തി അപമാനിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ കാലത്ത് ഭാഗികമായി നിർമ്മിക്കപ്പെട്ട പതിനായിരക്കണക്കിന് വീടുകളെ ഉൾപ്പെടുത്തി, പേരുമാറ്റി പിണറായി വിജയൻ പുതിയ  ഭവന പദ്ധതി അവതരിപ്പിച്ചതുപോലെയുള്ള തട്ടിപ്പ് പദ്ധതിയല്ല പുനർജ്ജനി. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ഇപ്പോഴത്തെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസും പാർട്ടിയുടെ ചാനലിൽ വന്ന് 'അഴിമതി' നടന്നിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ലൈഫ് ഭവന പദ്ധതിയുമല്ല പുനർജ്ജനി.

എക്കാലവും കമ്മ്യൂണിസ്റ്റ്‌ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവർ.... സിപിഎമ്മിനെ അളക്കുന്ന ആ തുലാസ്സും കൊണ്ട് കോൺഗ്രസിന്റെ അടുത്തേക്ക് വരരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 19 hours ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 1 day ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 2 days ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More