ഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.'' ഫാസിസത്തിനെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് മറ്റൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. സംഘപരിവാറിന് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്താനാവില്ല''- കെ സി വേണുഗോപാല്‍ പറഞ്ഞു.
സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച പുന പരിശോധന ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിനുള്ള അയോഗ്യത തുടരും. രാഹുല്‍ കുറ്റക്കാരനെന്ന ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും അതില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2019 ഏപ്രില്‍ 13-ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. 'കളളന്മാരുടെയെല്ലാം പേരുകള്ക്കുപിന്നില് എങ്ങനെയാണ് മോദി എന്ന് വന്നത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി... എല്ലാ പേരുകള്‍ക്കു പിന്നിലും മോദിയുണ്ട്'-എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്.