മുംബൈ: വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്ന് നടി കജോള്‍. വിദ്യാഭ്യാസം നമുക്ക് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ നല്‍കുമെന്നും അത്തരത്തില്‍ കാഴ്ച്ചപ്പാടില്ലാത്ത നേതാക്കളാണ് രാജ്യം ഭരിക്കുന്നതെന്നും കജോള്‍ പറഞ്ഞു. ദി ട്രയല്‍ എന്ന തന്റെ പുതിയ സീരീസിന്റെ പ്രമോഷന്റെ ഭാഗമായി ദി ക്വീന്റിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'ഇന്ത്യയെപ്പോലൊരു രാജ്യത്ത് വേഗത്തില്‍ മാറ്റങ്ങളുണ്ടാകാത്തതിന്റെ കാരണം വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ്. നാം നമ്മുടെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. മാറ്റങ്ങളുണ്ടാകുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. ഇത് പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. പക്ഷെ നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ്. കാഴ്ച്ചപാടില്ലാത്ത നേതാക്കളാണ് നമ്മുടേത്. വ്യത്യസ്തമായ കാഴ്ച്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകാരപ്പെടും'- കജോള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, സുപര്ണ് വര്‍മ്മ സംവിധാനം ചെയ്യുന്ന 'ദി ട്രയല്‍' എന്ന സീരീസ് ജൂലൈ 14 മുതലാണ് സ്ട്രീം ചെയ്ത് തുടങ്ങുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സീരീസിന്റെ സ്ട്രീമിംഗ്. ഭര്‍ത്താവ് ജയിലിലായതിനുശേഷം അഭിഭാഷകയായുന്ന വീട്ടമ്മയുടെ കഥയാണ് സീരിസ് പറയുന്നത്. ജൂലിയാന മര്‍ഗുലിസ് പ്രധാന കഥാപാത്രമായെത്തിയ കോര്‍ട്ട് ഡ്രാമ ദി ഗുഡ് വൈഫിന്റെ ഇന്ത്യന്‍ പതിപ്പാണ് ടി ട്രയല്‍.