ഷാറൂഖ് ഖാന്‍ സുന്ദരനല്ല, അദ്ദേഹത്തിന് അഭിനയിക്കാനും അറിയില്ല- പാക് നടി

മുംബൈ: ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂര്‍ ബലൂച്. സൗന്ദര്യത്തിന്റെ ഏത് അളവുകോല്‍ വെച്ച് നോക്കിയാലും ഷാറൂഖ് ഖാന്‍ സുന്ദരനല്ലെന്നും അദ്ദേഹത്തിന് ആകെ അറിയുന്നത് സെല്‍ഫ് മാര്‍ക്കറ്റിംഗാണെന്നും മഹ്നൂര്‍ ബലൂച് പറഞ്ഞു. സമാ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഷാറൂഖ് ഖാനെതിരായ പരാമര്‍ശം നടത്തിയത്. 

'ഷാറൂഖ് ഖാന്‍ വളരെ നല്ല വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം സൗന്ദര്യത്തിന്റെ ഏത് അളവുകോലെടുത്തു നോക്കിയാലും സുന്ദരനാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്പോള്‍ അദ്ദേഹത്തിന് സൗന്ദര്യമുളളതായി നമുക്ക് തോന്നുകയാണ്. ഒരുപാട് സൗന്ദര്യമുളളവര്‍ക്കുപോലും ആ തേജോവലയമുണ്ടാകില്ല. അതുകൊണ്ടുതന്നെ ആരും അവരെ ശ്രദ്ധിക്കുകയുമില്ല. ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിവുളള നല്ലൊരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ എന്നോട് യോജിക്കില്ലായിരിക്കും. എങ്കിലും ഞാന്‍ എന്റെ അഭിപ്രായം പറയുന്നു എന്നുമാത്രം. നല്ല പേഴ്‌സണാലിറ്റിയുളള ഷാറൂഖ് ഖാന്‍ അദ്ദേഹത്തെ നല്ലതുപോലെ മാര്‍ക്കറ്റ് ചെയ്യുന്നു. നന്നായി അഭിനയിക്കാനറിയുന്ന നടന്മാര്‍ വേറെയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അദ്ദേഹത്തെപ്പോലെ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചെന്നുവരില്ല'-മഹ്നൂര്‍ ബലൂച് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയുടെ പരാമര്‍ശം വൈറലായതോടെ രോഷപ്രകടനവുമായി ആരാധകര്‍ സൈബറിടങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ട്. മഹ്നൂര്‍ പറയുന്നത് വിഡ്ഢിത്തമാണെന്നും ഷാറൂഖ് ഖാന്‍ ഭാവങ്ങളുടെ രാജാവാണെന്നുമാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. ഷാറൂഖ് ഖാന്റെ കണ്ണുകള്‍ വരെ അഭിനയിക്കുമെന്നും മഹ്നൂര്‍ പറയുന്നതില്‍ ഒരു കഴമ്പുമില്ലെന്നും മറ്റൊരാള്‍ പറഞ്ഞു. അതേസമയം, ഷാറൂഖ് ഖാന്റെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത് അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രമാണ്. സെപ്റ്റംബര്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 20 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More