കേരളത്തിലേക്ക് പോകണം; അനുമതി തേടി മഅ്ദനി വീണ്ടും സുപ്രീംകോടതിയില്‍

ബംഗളുരു: കേരളാ സന്ദര്‍ശനത്തിന് വീണ്ടും അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പിതാവിനെ കാണാന്‍ സാധിച്ചില്ലെന്ന വിവരവും കേരളാ പൊലീസ് സൗജന്യമായി സുരക്ഷയൊരുക്കിയ കാര്യവും കോടതിയെ അറിയിക്കും. മഅ്ദനിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ഏപ്രില്‍ 17-നാണ് മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന പിതാവിനെ കാണാനായിരുന്നു കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷയ്ക്കായി ഭീമമായ തുക കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ മഅ്ദനി യാത്ര മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ അകമ്പടി പോകേണ്ട പൊലീസുകാരുടെ എണ്ണം കുറച്ചു. ഇതോടെ മഅ്ദനി കേരളത്തിലേക്ക് തിരിച്ചെങ്കിലും കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ക്രിയാറ്റിനിന്‍ അളവ് കൂടിയതുമുള്‍പ്പെടെയുളള ആരോഗ്യപ്രശ്‌നങ്ങളാണ് മഅ്ദനിക്കുണ്ടായത്. ഇതോടെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ അദ്ദേഹത്തിന് പിതാവിനെ കാണാനോ മാതാവിന്റെ ഖബറിടം സന്ദര്‍ശിക്കാനോ സാധിച്ചില്ല. തുടര്‍ന്ന് കോടതി അനുവദിച്ച കാലാവധി അവസാനിച്ചതിനാല്‍ ജൂലൈ ഏഴിന് അദ്ദേഹം തിരികെ ബംഗളുരുവിലേക്ക് പോവുകയും ചെയ്തു. അതിനുപിന്നാലെയാണ് വീണ്ടും കേരളത്തിലേക്ക് പോകാന്‍ അനുമതി തേടി മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More