മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്

സ്ട്രാസ്ബര്‍ഗ്: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യൂറോപ്പ്യന്‍ പാര്‍ലമെന്റ്. മണിപ്പൂര്‍ വിഷയം ഇന്ത്യ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും വിഷയത്തില്‍ എത്രയുംപെട്ടെന്ന് നടപടിയുണ്ടാകണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് പറഞ്ഞു. സ്ട്രാസ്ബര്‍ഗില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് ആവശ്യമുയര്‍ന്നത്. ആറ് പാര്‍ലമെന്ററി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് യൂറോപ്പ്യന്‍ പാര്‍ലമെന്റ് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്തത്. 

'ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു, നിരവധി മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. മനുഷ്യര്‍ തമ്മിലുളള വേര്‍തിരിവും വെറുപ്പും വിദ്വേഷവും അധികരിച്ചു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിലാവണം നമ്മുടെ ലക്ഷ്യം. അന്താരാഷ്ട്ര തലത്തില്‍ പരസ്പര സഹകരണം അതിനാവശ്യമാണ്. അതിനായി സുതാര്യ ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ അവസരമൊരുക്കണം'- യൂറോപ്പ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ 10 മുതല്‍ 13 വരെ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ബുധനാഴ്ച്ച ഉച്ചയ്ക്കുശേഷം നടന്ന സെഷനിലാണ് മണിപ്പൂര്‍ കലാപം ചര്‍ച്ചയായത്. 'ഇന്ത്യ: ദി മണിപ്പൂര്‍ സിറ്റ്വേഷന്‍' എന്നായിരുന്നു ചര്‍ച്ചയുടെ പേര്. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളും വ്യക്തിസ്വാതന്ത്ര്യ ലംഘനവും ഇന്ത്യയിലെ ജനാധിപത്യവും ചര്‍ച്ചയായി.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More