ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കുമാകില്ല, പുതുപ്പളളിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കും- ചാണ്ടി ഉമ്മന്‍

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കും കഴിയില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. തെരഞ്ഞെടുപ്പിനെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിട്ടില്ലെന്നും പുതുപ്പളളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഉമ്മന്‍ചാണ്ടിക്കു പകരം ഉമ്മന്‍ചാണ്ടി മാത്രാണ്. അദ്ദേഹം ജീവിച്ചതുപോലെ ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാനും ആര്‍ക്കുമാവില്ല. പുതുപ്പളളിയുടെ ഭാവി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. ഞാന്‍ നിലവില്‍ കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്‍ ഭാരവാഹിയാണ്. ആ പദവിയില്‍ തുടരും. പിതാവിന്റെ പാതയിലാകും പ്രവര്‍ത്തനം'- ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസില്‍ കുടിയിരുത്തുകയാണ് ചെയ്തതെന്നും ജനകീയ ബഹുമതികളോടെയാണ് അദ്ദേഹം യാത്രയായതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചതുകൊണ്ടാണ് പിതാവിന്റെ അന്ത്യസംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് പറഞ്ഞതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 24 മണിക്കൂറും ജോലി ചെയ്ത വ്യക്തിയെ 24 മണിക്കൂറിലേറെ സമയം ആദരിച്ചാണ് ജനങ്ങള്‍ തിരുവനന്തപുരം മുതല്‍ കോട്ടയംവരെ എത്തിച്ചതെന്നും അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും നന്ദി പറയുകയാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Political Desk 6 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More