മണിപ്പൂർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണം- ഫാറൂഖ് അബ്ദുളള

ശ്രീനഗര്‍: മണിപ്പൂരില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുളള. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് പറയാനുളളത് പ്രധാനമന്ത്രി കേള്‍ക്കണമെന്നും വിമര്‍ശനമല്ല, ആശങ്കകള്‍ പ്രകടിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു. ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ലോകം മുഴുവന്‍ മണിപ്പൂരിനെക്കുറിച്ചാണ് സംസാരിക്കുന്നത്. നരേന്ദ്രമോദി വിഷയത്തില്‍ പ്രതികരിച്ചു. എന്നാല്‍ അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റിലാണ് സംസാരിക്കേണ്ടത്. അതിനുശേഷം ഞങ്ങളെയും സംസാരിക്കാന്‍ അനുവദിക്കണം. പാര്‍ലമെന്റില്‍ വിഷയം സംസാരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം വിമര്‍ശനമല്ല, മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുളള ആശങ്കകള്‍ പങ്കുവെക്കലാണ്'- ഫാറൂഖ് അബ്ദുളള പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിലര്‍ അധികാരം നിലനിര്‍ത്താനായി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'അധികാരത്തിനായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികളെ ഞാന്‍ വെറുക്കുന്നു. ദൈവം ഏകനാണ്. അദ്ദേഹം എല്ലാവരുടേതുമാണ്. നിങ്ങള്‍ ഏത് രൂപത്തിലാണ് കാണാന്‍ ആഗ്രഹിക്കുന്നത്, ആ രൂപത്തില്‍ പളളിയിലോ അമ്പലത്തിലോ ഒക്കെ അദ്ദേഹത്തെ കാണാം. എന്നിട്ടും ആ ദൈവത്തിന്റെ പേരില്‍ നാം ഭിന്നിപ്പിക്കപ്പെടുന്നത് ഖേദകരമാണ്'- ഫാറൂഖ് അബ്ദുളള കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More