ബിജെപിയുടെ ഇന്ത്യാ സഖ്യത്തിനെതിരായ വിമര്‍ശനം: അമ്പ് ലക്ഷ്യസ്ഥാനത്തുതന്നെ തറച്ചെന്ന് അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ(ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)ക്കെതിരായ പ്രധാനമന്ത്രിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ആം ആദ്മി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌റിവാള്‍. അമ്പ് ലക്ഷ്യസ്ഥാനത്തു തന്നെ തറച്ചെന്നാണ് തോന്നുന്നതെന്നും അവര്‍ക്ക് വല്ലാതെ നോവുന്നുണ്ടെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ഇന്ത്യക്കെതിരായ അമിത് ഷായുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു കെജ്‌റിവാളിന്റെ പ്രതികരണം. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ... ഇതിലെല്ലാം ഇന്ത്യയുണ്ടെന്നും ഇന്ത്യ എന്ന പേരുപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതിപക്ഷമായി തന്നെ തുടരാനാണ് അവര്‍ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തങ്ങളെ വേട്ടയാടുന്ന ഭൂതകാലത്തില്‍നിന്നും രക്ഷപ്പെടാനാണ് പ്രതിപക്ഷ സഖ്യം അതിന്റെ പേര് മാറ്റിയതെന്നും ഇന്ത്യ എന്ന് പേരിട്ടതുകൊണ്ട് അവര്‍ മുന്‍കാലങ്ങളില്‍ ചെയ്തതൊന്നും പൊതുസമൂഹം മറക്കില്ലെന്നും ആഭ്യമന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ പ്രൊപ്പഗാണ്ട ജനങ്ങള്‍ കാണുന്നുണ്ടെന്നും പുതിയ ലേബലില്‍ വന്ന പഴയ ഉല്‍പ്പന്നത്തെ അവര്‍ തിരിച്ചറിയുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും നിയമമന്ത്രി കിരണ്‍ റിജിജുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുള്‍പ്പെടെയുളള നേതാക്കള്‍ ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നാം മണിപ്പൂരിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി പുറത്ത് ഇന്ത്യയെ ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്ന് വിളിക്കുകയാണെന്നും വാക്ചാതൂര്യംകൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. പ്രധാനമന്ത്രിക്ക് തങ്ങളെ എന്തുവേണമെങ്കിലും വിളിക്കാമെന്നും ഇന്ത്യ മണിപ്പൂരിലെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പുമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുമെന്നും ഇന്ത്യയെന്ന ആശയത്തെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More