മണിപ്പൂര്‍: മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയുടെ അവതരണാനുമതി. അസമില്‍ നിന്നുളള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് സ്പീക്കര്‍ ഓം ബിര്‍ല അനുമതി നല്‍കിയത്. അവിശ്വാസ പ്രമേയം എപ്പോള്‍ ചര്‍ച്ചക്കെടുക്കുമെന്ന കാര്യം സ്പീക്കര്‍ വ്യക്തമാക്കിയിട്ടില്ല. 

വോട്ടുകൊണ്ട് പ്രമേയത്തിന് വിജയ സാധ്യതയില്ലെങ്കിലും സഭയില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ നിര്‍ബന്ധിതനാവും. തങ്ങളുടെ നിലപാട് ഉന്നയിക്കാനുളള അവസരം നേടിയെടുക്കുകയാണ് പ്രതിപക്ഷത്തിന്റെ നീക്കത്തിനുപിന്നില്‍. 'വിജയസാധ്യതയല്ല, രാജ്യം നേരിടുന്ന വലിയ പ്രശ്‌നത്തില്‍ നീണ്ട ചര്‍ച്ചകള്‍ സാധ്യമാവുകയും പ്രധാനമന്ത്രി നേരിട്ടെത്തി മറുപടി പറയാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യും എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം'-എന്ന് എഎപി എംപി രാഘവ് ചദ്ദ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും സഭയിലെത്തി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന മോദിക്കെതിരെ അവസാനത്തെ ആയുധവും ഉപയോഗിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്ന് കരുതുന്നുവെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മാണിക്കം ടാഗോര്‍ പറഞ്ഞു. അവിശ്വാസപ്രമേയം മോദിയെ മറുപടി പറയാന്‍ നിര്‍ബന്ധിതനാക്കുമെന്നും രാഷ്ട്രീയ ദൗത്യം നിറവേറ്റാനുളള ഈ നീക്കത്തിന് ഫലമുണ്ടാകുമെന്നും ബിനോയ് വിശ്വം എംപിയും പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More