പ്ലസ് വണ്‍: മലപ്പുറത്തും കോഴിക്കോട്ടുമായി 64 അധിക ബാച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായതോടെ  പ്ലസ് വണ്ണിന് 97 താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവേശനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ്‌ പുതിയ ബാച്ചുകള്‍ അനുവദിച്ചത്. ആകെ അനുവദിച്ച 97 താല്‍ക്കാലിക ബാച്ചുകളില്‍ 64 എണ്ണവും കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. 

മലപ്പുറം ജില്ലക്കാണ് ഏറ്റവുമധികം പരിഗണന നല്‍കിയത്. 53 പുതിയ പ്ലസ് വണ്‍ ബാച്ചുകളാണ് മലപ്പുറം ജില്ലക്കായി അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് 11 പുതിയ ബാച്ചുകള്‍ പുതുതായി വരും. മലബാറിലെ മറ്റു ജില്ലകള്‍ക്കും പുതിയ ബാച്ചുകള്‍ ഉണ്ട്. പാലക്കാട്- 4, വയനാട്- 4 കണ്ണൂര്‍ 10, കാസര്‍ഗോഡ്‌ 14 എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അധികമായി അനുവദിച്ച ബാച്ചുകളില്‍ 17 എണ്ണം സയന്‍സും, 28 എണ്ണം കോമേഴ്സും, 52 എണ്ണം ഹുമാനിറ്റീസുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ക്കുള്ള ഞെരുക്കം ദേശീയ ശ്രദ്ധയില്‍ വന്നിരുന്നു. ജസ്റ്റിസ് മാര്‍ക്കണ്‍ഡേയ കട്ജൂ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം 8338 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തുനില്‍ക്കുന്നത്. രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് വന്നപ്പോള്‍ മലാബാറിലാകെ 15,784 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,879 മാത്രമേ ഒഴിവുള്ളൂ. ഈ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാരിന്‍റെ പുതിയ നടപടികള്‍. കഴിഞ്ഞ വര്‍ഷവും അധികമായി 81 താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.   

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More