മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പൂനെയില്‍ സന്ദര്‍ശനം നടത്താനിരിക്കെ നഗരത്തിലുടനീളം 'ഗോ ബാക്ക് മോദി' പോസ്റ്ററുകള്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ്. മണിപ്പൂര്‍ കലാപത്തിനെതിരെ പ്രതിഷേധസൂചകമായാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 'ഗോ ബാക്ക് ക്രൈം മിനിസ്റ്റര്‍' എന്നും 'ഗോ ടു മണിപ്പൂര്‍' എന്നുമെഴുതിയ പോസ്റ്ററുകളാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. നരേന്ദ്രമോദി മണിപ്പൂരിലേക്ക് പോകണമെന്നും പാര്‍ലമെന്റിനെ അഭിമുഖീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. അതേസമയം, പോസ്റ്ററുകള്‍ നീക്കംചെയ്യാന്‍ പൂനൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാളെയാണ് നരേന്ദ്രമോദി പൂനെ സന്ദര്‍ശനം നടത്തുന്നത്. അദ്ദേഹം നഗരത്തില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുമെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂര്‍ കലാപവും തൊഴിലില്ലായ്മയും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരായ അതിക്രമവുമുള്പ്പെടെയുളള വിഷയങ്ങളില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രതിഷേധം ശക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍.