എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് എന്‍എസ്എസ് നടത്തിയ നാമജപ യാത്രക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസില്‍ ഒന്നാം പ്രതി. നാമജപ യാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പുപറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് എന്‍എസ്എസ് പ്രതിഷേധ നാമജപ യാത്ര നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം പാളയം ഗണപതി ക്ഷേത്ര പരിസരത്തുനിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു നാമജപ യാത്ര. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുളള 19 കരയോഗങ്ങളില്‍നിന്നുളള ആളുകളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. അതേസമയം, ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടിവരുമെന്നും വിശ്വാസപ്രശ്‌നത്തിലെ പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More