സലീംകുമാര്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു-മന്ത്രി വി ശിവന്‍കുട്ടി

സ്പീക്കര്‍ എ എന്‍ ഷംസീറുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ സലീം കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രിയെന്നും നടവരവിനെ മിത്ത് മണിയെന്നും പരാമര്‍ശിച്ച സലീം കുമാറിന്റെ നടപടി ഒട്ടും ശരിയായില്ലെന്നും സലീം കുമാറിനെപ്പോലൊരാള്‍ ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണെന്നും ഒരു കാര്യവുമില്ലാതെയാണ് സലീം കുമാര്‍ അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു. സലീം കുമാര്‍ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളില്‍നിന്നാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുളള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനുവേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നുമാണ് സലീം കുമാര്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളോട് സംവദിക്കവേ ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കവേ ഗണപതി മിത്താണെന്ന് പറഞ്ഞതാണ് ബിജെപി, എന്‍എസ്എസ് അടക്കമുളള സംഘടനകളെ ചൊടിപ്പിച്ചത്. ഷംസീറിനെതിരായ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലായിരുന്നു സലീം കുമാറിന്റെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 13 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More