ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ കാണിച്ച ശുഷ്കാന്തിയും വേഗതയും അദ്ദേഹത്തെ തിരിച്ചെടുക്കാനും കാണിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇക്കാര്യത്തില്‍ സ്പീക്കര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്നും ഇടുങ്ങിയ ചിന്താഗതിയിലേക്ക് അദ്ദഹം പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്സഭാ സെക്രട്ടറിയേറ്റ് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അയോഗ്യത പിന്‍വലിച്ച് വിജ്ഞാപനമിറക്കുന്നത് വൈകിയാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിലാണ് അദ്ദേഹത്തെ അയോഗ്യനാക്കിയതെന്നും എത്ര മണിക്കൂറിനുളളില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് നോക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'സത്യം ജയിക്കും. ഞങ്ങളെല്ലാം സന്തോഷത്തിലാണ്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ മാത്രമല്ല, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയം കൂടിയാണ്'-എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്.