മിത്തും വിശ്വാസവും എംഗൽസും - കെ ടി കുഞ്ഞിക്കണ്ണന്‍

എംഗൽസിൻ്റെ സ്മരണ മിത്തും വിശ്വാസവും ദൈവവുമെല്ലാം ചർച്ചയാവുന്ന ഒരു സാമൂഹ്യ സന്ദർഭത്തിൽ വളരെ പ്രധാനമാണ്. മാർക്സിസത്തെ മാത്രമല്ല മനുഷ്യരാശിയുടെ വളർച്ചയുടെ ചരിത്രം സംഭാവന ചെയ്ത എല്ലാ ദർശനങ്ങളെയും ഭയപ്പെടുന്നവരും വിജ്ഞാനവിരോധികളുമാണ് ഫാസിസ്റ്റുകൾ. മനുഷ്യരാശിയുടെ ശത്രുക്കളായ അവർ വിശ്വപ്രഞ്ചമാകെ മിഥ്യയാണെന്നും അമാനുഷമായ കഴിവുകളുള്ള ശക്തന്മാരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും അവരാണ് ലോകത്തെ നയിക്കേണ്ടതെന്നും കരുതുന്നവരാണ്. 

ദൈവം അതിനായി ശ്രേഷ്ഠ വംശങ്ങളെയും വ്യക്തികളെയും സൃഷ്ടിച്ചിട്ടുണ്ടെന്നുമാണവരുടെയൊക്കെ സിദ്ധാന്തം. അവരുടെ ദർശനം ആശയവാദത്തിലധിഷ്ഠിതമായ ശുദ്ധ പ്രയോജനവാദമോ അജ്ഞേയവാദമോ ആയിരിക്കാം. എല്ലാ തത്വചിന്തയുടെയും മൗലികമായ പ്രശ്നം ചിന്തയും അസ്തിത്വവും തമ്മിള്ള ബന്ധമെന്തെന്നുള്ളതാണ്. അസ്തിത്വത്തെ അപേക്ഷിച്ച് ചിന്തക്ക്, ആശയത്തിനുള്ള സ്ഥാനമെന്തുയെന്നതാണ്?

അതായത് ഏതാണ് പ്രഥമമെന്നതാണ്? ആത്മാവോ ഭൗതികപ്രപഞ്ചമോയെന്നതാണ്? ഇത്തരം തത്വചിന്താപരമായ സംവാദങ്ങളിലൂടെയാണ് ജ്ഞാന സിദ്ധാന്തം വളർന്നതും വികസിച്ചതും. ഈയൊരു സംവാദങ്ങളിലിടപ്പെട്ട് അറിവിൻ്റെ സാമൂഹ്യശാസ്ത്രം വികസിപ്പിച്ചുവെന്നതാണ് മാർക്സിൻ്റെയും എംഗൽസിൻ്റെയും സവിശേഷമായ സംഭാവന തന്നെ.

മാർക്സിസത്തിൻ്റെ ജ്ഞാനസിദ്ധാന്തപരമായ മണ്ഡലത്തെ വിപുലപ്പെടുത്തുന്നതിൽ ബൃഹത്തായ ഇടപെടലുകളാണ് എംഗൽസ് നടത്തിയിട്ടുള്ളത്. പ്രകൃതിശാസ്ത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും ഒരു  ജ്ഞാനസിദ്ധാന്തമെന്ന നിലയിൽ മാർക്സിസത്തെ വികസിപ്പിക്കുന്നതും നിർധാരണം ചെയ്യുന്നതുമായ രചനകൾ എംഗൽസ് നടത്തി. 

പ്രകൃതിയുടെ വൈരുധ്യാത്മകത, ആൻറി ഡ്യൂറിങ്ങ് ,കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം തുടങ്ങിയ രചനകൾ ....ലൂ ദ് വിംഗ് ഫൊയർ ബാഹും ജർമ്മൻ തത്വശാസ്ത്രത്തിൻ്റെ അന്ത്യവും എന്ന കൃതി ഇതിൽ പ്രധാനമാണ്. പ്രകൃതിയുടെയും സമൂഹത്തിൻ്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിൻ്റെ സാമാന്യ നിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും  ചെയ്യുന്നതിൽ എംഗൽസ് മാർക്സിന് തന്നെ വഴികാട്ടിയായിരുന്നു. 

മാർക്സിൻ്റെ പഠനാന്വേഷണങ്ങളും പുനർവിചിന്തനങ്ങളും എംഗൽസുമായുള്ള ആശയ വിനിമയവുമാണ് മൂലധനമെന്ന കൃതിയുടെ രചനയിലേക്ക് തന്നെ എത്തിച്ചത്. മാർക്സിസത്തിൻ്റെ പ്രത്യയശാസ്ത്ര സമഗ്രതയാർന്ന രചനയാണല്ലോ മൂലധനം... എംഗൽസിൻ്റെ "അർത്ഥശാസ്ത്ര വിമർശനത്തിനൊരു രൂപരേഖ " എന്ന ലേഖനം വായിച്ചതോടെയാണ് മാർക്സ് സാമ്പത്തിശാസ്ത്ര പഠനത്തിലേക്ക് തിരിയുന്നത് തന്നെ.... 

എല്ലാ തരത്തിലുമുള്ള പ്രമാണമാത്രവാദങ്ങളും നിരാകരിക്കുന്ന ദർശനമെന്ന നിലയിൽ മാർക്സിസത്തെ സ്ഥാപിച്ചെടുക്കുന്നതിൽ നിർണായകമായ ഇടപെടലുകളാണ് എംഗൽസ് നടത്തിയിട്ടുള്ളത്.

മാർക്സിസത്തിൻ്റെ ശാസ്ത്രിയ അടിത്തറയെ വികസിപ്പിക്കുന്ന ജ്ഞാനസിദ്ധാന്തപരമായ ഇടപെടലുകളാണത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

News Desk 2 days ago
Social Post

പാർസലായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചിക്കനില്ല - യുവതിക്ക് 1150 രൂപ നഷ്ട്ടപരിഹാരം

More
More
Web Desk 4 weeks ago
Social Post

പ്രസാദിന്റേത് ആത്മഹത്യയല്ല, സർക്കാർ സ്പോണ്‍സേര്‍ഡ് കൊലപാതകമാണ് -കെ കെ രമ

More
More
Web Desk 1 month ago
Social Post

ജീര്‍ണ്ണിച്ചഴുകിയ കുടുംബ വ്യവസ്ഥയാണ് പെണ്‍കുട്ടികളെ കൊല്ലുന്നത്- ഷാഹിന കെ കെ

More
More
Web Desk 1 month ago
Social Post

അതെ, ഫലസ്തീന്‍ കേരളത്തിലാണ്, ഭൂമിയില്‍ 'മനുഷ്യ'രുളള ഓരോ തരി മണ്ണും ഇന്ന് ഫലസ്തീനാണ്- ഏഷ്യാനെറ്റ് ചര്‍ച്ചയ്‌ക്കെതിരെ എം സ്വരാജ്

More
More
Web Desk 1 month ago
Social Post

സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ട് നിലയ്ക്കുനിര്‍ത്തണം- സനീഷ് ഇളയിടത്ത്

More
More
Web Desk 1 month ago
Social Post

'ഞാനിപ്പോള്‍ കേരളവര്‍മ്മ കോളേജിലല്ല, ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ട്'- ദീപാ നിശാന്ത്

More
More