നെറ്റിയിലെ പൊട്ട് വിശ്വാസം, മൂക്കിലെ കണ്ണട ശാസ്ത്രം; സുകുമാരന്‍ നായരെ പരിഹസിച്ച് പി ജയരാജന്‍

കണ്ണൂര്‍: മിത്ത് വിവാദം തുടരുന്നതിനിടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്‍. സുകുമാരന്‍ നായരുടെ നെറ്റിയിലെ പൊട്ട് വിശ്വാസവും മൂക്കിലെ കണ്ണട ശാസ്ത്രവുമാണെന്ന് പി ജയരാജന്‍ പറഞ്ഞു. മിത്ത് വിവാദത്തില്‍ സിപിഎം പറഞ്ഞതൊന്നും തിരുത്തിയിട്ടില്ലെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയതിനപ്പുറം ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, എ എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്പീക്കര്‍ മിത്ത് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടിയെടുക്കണമെന്നുമാണ് സുകുമാരന്‍ നായരുടെ ആവശ്യം. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണെന്നാണ് എന്‍എസ്എസിന്റെ വിലയിരുത്തല്‍. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 19 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More