മോദി ഇപ്പോള്‍ കൂട്ടുപിടിക്കുന്ന ഗാന്ധിജിയുടെ 'ക്വിറ്റ് ഇന്ത്യ'യെ ഒറ്റി ബ്രിട്ടീഷുകാർക്കൊപ്പം നിന്നത് ആർഎസ്എസ് ആയിരുന്നു -കപിൽ സിബൽ

പ്രതിപക്ഷത്തോടുള്ള ‘ക്വിറ്റ് ഇന്ത്യ’ പരിഹാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി കപിൽ സിബൽ. രാജ്യത്തെ അഴിമതിക്കാരെ സംരക്ഷിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നവരാണ് ആദ്യം 'ക്വിറ്റ്' ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി. ഗാന്ധിജിയുടെ 'ക്വിറ്റ് ഇന്ത്യ'യെ കുറിച്ചു പറയുന്നു. എന്നാല്‍ ആർഎസ്എസ് അന്ന് ബ്രിട്ടീഷുകാർക്കൊപ്പം ആയിരുന്നു!. നമുക്ക് വേണ്ടത് ഒരു 'യുണൈറ്റഡ്' ഇന്ത്യയാണ്, അല്ലാതെ 'സ്പ്ളിറ്റ്' ഇന്ത്യയല്ല. അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്നവര്‍ ആണ് ഇവിടെനിന്ന് 'ക്വിറ്റ്‌' ചെയ്യേണ്ടത്. ഇന്ത്യ കത്തുമ്പോൾ നിശബ്ദത പാലിക്കുന്നവരാണ് 'ക്വിറ്റ്‌' ചെയ്യേണ്ടത്. സമൂഹത്തില്‍ വിദ്വേഷം വളർത്തുന്നവരാണ് 'ക്വിറ്റ്‌' ചെയ്യേണ്ടത് - കപിൽ സിബൽ തുറന്നടിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ക്വിറ്റ് ഇന്ത്യ സമരത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അഴിമതിയുടെയും രാജവാഴ്ചയുടെയും പ്രീണനങ്ങളുടെയും ഇന്ത്യയ്ക്കു പുറത്താണെന്ന് രാജ്യം ഒന്നടങ്കം ഉറക്കെ പറയുകയാണ്...' എന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തെ പരാമർശിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പുതിയ ഊർജ്ജം സൃഷ്ടിച്ച ചരിത്ര ദിനമാണിതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. എല്ലാ തിന്മയ്ക്കും അഴിമതിക്കും രാജവാഴ്ച്ചക്കും പ്രീണനത്തിനും ഇന്ന് രാജ്യം മുഴുവൻ 'ക്വിറ്റ് ഇന്ത്യ' എന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More