ഡല്‍ഹി: രാഹുല്‍ ഗാന്ധി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക ചാനലായ സന്‍സദ് ടിവി ഒഴിവാക്കിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. രാഹുല്‍ ഗാന്ധി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 37 മിനിറ്റ് സംസാരിച്ചെന്നും 14 മിനിറ്റുമാത്രമാണ് അദ്ദേഹത്തിന്റെ മുഖം സന്‍സദ് ടിവി സംപ്രേക്ഷണം ചെയ്തതെന്നും ജയ്റാം രമേശ് പറഞ്ഞു. മോദി എന്താണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം.
'എംപി സ്ഥാനം പുനസ്ഥാപിച്ചതിനു പിന്നാലെ പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.09 മുതല്‍ 12.46 വരെ, അതായത് അവിശ്വാസ പ്രമേയത്തില്‍ 37 മിനിറ്റാണ് സംസാരിച്ചത്. അതില്‍ സന്‍സദ് ടിവി അദ്ദേഹത്തെ കാണിച്ചത് 14 മിനിറ്റ് 37 സെക്കന്‍ഡ് മാത്രമാണ്. മൊത്തം പ്രസംഗത്തിന്റെ 40 ശതമാനം മാത്രമായിരുന്നു രാഹുലിന്റെ സ്ക്രീന്‍ ടൈം. എന്താണ് മിസ്റ്റര്‍ മോദി ഭയപ്പെടുന്നത്'- ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മണിപ്പൂരിനെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത് 15 മിനിറ്റ് 42 സെക്കന്‍ഡ് ആണെന്നും സന്‍സദ് ടിവിയുടെ ക്യാമറ അതില്‍ 11 മിനിറ്റ് 8 സെക്കന്‍ഡും സ്പീക്കര്‍ ഓം ബിര്‍ലയെയാണ് ഫോക്കസ് ചെയ്തതെന്നും ജയ്റാം രമേശ് ആരോപിച്ചു. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മുഖം 4 മിനിറ്റ് 34 സെക്കന്‍ഡ് മാത്രമാണ് സന്‍സദ് ടിവി കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.