അർണബിന്‌ ധാർഷ്ട്യം, പോലീസിനെ വിരട്ടുന്നു -മഹാരാഷ്ട്ര സുപ്രീം കോടതിയിൽ

റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പോലീസിനെ വിരട്ടുകയാണെന്ന് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേനയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ടു നിരന്തരം ട്വീറ്റ് ചെയ്യുകയും വാർത്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ പൊലീസിനെ സമ്മർദത്തിലാക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. 

ഏപ്രില്‍ 29നാണ് ബാന്ദ്രയിലെ ഒരു മുസ്ലീം പള്ളിയെക്കുറിച്ച് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ റിപ്പബ്ലിക് ടിവിയിലൂടെ തെറ്റായ പരാമര്‍ശം നടത്തിയിരുന്നു. അതിനെതിരെയാണ് ഒടുവില്‍ അർണബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ, സോണിയാ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More