ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്നതിന് മുസ്ലീം യുവാവിന് മര്‍ദ്ദനം; വിദ്വേഷ രാഷ്ട്രീയം സര്‍വ്വസാധാരണമായെന്ന് രജ്ദീപ് സര്‍ദേശായി

മുംബൈ: ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്നതിന് മുസ്ലീം യുവാവിനെ ജയ് ശ്രീറാം വിളിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. ഇന്ത്യയില്‍ വിദ്വേഷ രാഷ്ട്രീയം സര്‍വ്വസാധാരണമായെന്ന് രജ്ദീപ് സര്‍ദേശായി പറഞ്ഞു. ജയ്ശ്രീറാം വിളിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ചതെന്നും സംഭവം നടക്കുന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യമില്ലെന്നും രജ്ദീപ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബാന്ദ്രാ റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ടം ഒരു യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാണ്. ജനങ്ങള്‍ സന്തോഷത്തോടെ ആ രംഗം ചിത്രീകരിക്കുകയാണ്. മുസ്ലീം യുവാവ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ട്രെയിനില്‍ യാത്ര ചെയ്യവേയാണ് ആള്‍ക്കൂട്ടം ജയ്ശ്രീറാം വിളിച്ച് അവനെ ആക്രമിച്ചത്. പരിസരത്ത് എവിടെയും പൊലീസില്ല. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണവുമില്ല. ഇത് ഏതെങ്കിലും ഉള്‍പ്രദേശത്തല്ല നടന്നത്. ബാന്ദ്രയിലാണ്. മുംബൈയുടെ ഹൃദയത്തിലാണ്. ഇതാണ് ഇന്ത്യ. ശിക്ഷിക്കപ്പെടില്ലെന്നുളള ധൈര്യം ഇവര്‍ക്ക് എവിടെനിന്നാണ് വരുന്നത്? വിദ്വേഷ രാഷ്ട്രീയം സാധാരണമായി'- രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു.

ജൂലൈ മൂന്നാം വാരമാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയ്ശ്രീറാം വിളിച്ച് ആള്‍ക്കൂട്ടം ഒരു യുവാവിനെ മര്‍ദ്ദിക്കുന്നതും റെയില്‍വേ സ്‌റ്റേഷനു പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് പുറത്തുവന്ന ദൃശ്യത്തിലുളളത്. യുവാവിനെ മര്‍ദ്ദിക്കരുതെന്ന് കൂടെയുളള പെണ്‍കുട്ടി കരഞ്ഞ് പറയുന്നതും വീഡിയോയില്‍ കാണാം.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More