'ക്യാമ്പുകളിലെ ദുരവസ്ഥ പരിഹരിക്കണം'; സിപിഎം പ്രതിനിധി സംഘം മണിപ്പൂർ ഗവര്‍ണ്ണറെ കണ്ടു

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും ഇടപെടണം എന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മണിപ്പൂർ ഗവര്‍ണ്ണറെ കണ്ടു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ ദുരിതമകറ്റാന്‍ ഇടപെടണമെന്ന് അവര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് കേന്ദ്ര നേതാക്കളെയും നേരിട്ട് കണ്ട് സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഗവര്‍ണ്ണര്‍ മറുപടി നല്‍കി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് സംഘം മണിപ്പൂരിലെത്തിയത്. ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, അസം സംസ്ഥാന സെക്രട്ടറി സുപ്രകാശ്‌ താലൂക്ക്‌ദാർ, കേന്ദ്ര കമ്മിറ്റി അംഗം ദേബ്‌ലീന ഹെംബ്രാം എന്നിവരും യെച്ചൂരിയോടൊപ്പം ഉണ്ടായിരുന്നു. ചുരാചന്ദ്പൂരിലെയും മൊയ്രാംഗിലെയും ദുരിതാശ്വാസ ക്യാമ്പുകൾ അവര്‍ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പരിപാലനത്തിലും നടത്തിപ്പിലും സംസ്ഥാന സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ നടത്തിയ ക്രമീകരണങ്ങൾ തൃപ്തികരമല്ലെന്ന് സംഘം ഗവര്‍ണ്ണറെ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ല. ഗര്‍ഭിണികള്‍ ക്യാമ്പുകളില്‍ പ്രസവിക്കുന്ന സ്ഥിതിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. പൊലീസ് സ്റ്റേഷനുകളിൽ നിന്നും തോക്കുകൾ കൊള്ളയടിക്കപ്പെടുന്നത് തുടരുന്നത് ഇനിയും അപകടകരമായ അവസ്ഥയുണ്ടാക്കും. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാൻ രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ കഴിയൂ. അതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം - സീതാറാം യെച്ചൂരി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 17 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More