രാജീവ് ഗാന്ധിയുടെ രാഷ്ട്രീയജീവിതം ക്രൂരമായ രീതിയിലാണ് അവസാനിച്ചത്- സോണിയാ ഗാന്ധി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ ഹ്രസ്വകാല രാഷ്ട്രീയജീവിതത്തില്‍ എണ്ണമറ്റ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് അദ്ദേഹത്തിന്റെ പങ്കാളിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം വളരെ ക്രൂരമായ രീതിയിലാണ് അവസാനിച്ചതെന്നും രാജ്യത്തെ സേവിച്ച കുറഞ്ഞ കാലയളവില്‍ തന്നെ അദ്ദേഹം വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഇരുപത്തിയഞ്ചാമത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ് ദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. 

'രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം വളരെ ക്രൂരമായ രീതിയിലാണ് അവസാനിച്ചത്. എന്നാല്‍ ചുരുങ്ങിയ കാലയളവിനുളളില്‍ തന്നെ അദ്ദേഹം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. രാജ്യത്തിന്റെ വൈവിധ്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രത്തെ സേവിക്കാന്‍ ലഭിച്ച ചുരുങ്ങിയ സമയംകൊണ്ട് അദ്ദേഹം എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ കൈവരിച്ചു. സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിച്ചു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 1/3 സ്ത്രീ സംവരണം കൊണ്ടുവരാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ന് 15 ലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികള്‍ ഗ്രാമ-നഗര ബോഡികളിലുണ്ടെങ്കില്‍ അതിനുകാരണം രാജീവ് ഗാന്ധിയുടെ കഠിന പ്രയത്‌നമാണ്'- സോണിയാ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1984-ല്‍ അന്നത്തെ പ്രധാനമന്ത്രിയും മാതാവുമായ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് 40 വയസായിരുന്നു പ്രായം. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 1989-വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചു. 1991-ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍ടിടിഇ ചാവേര്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 22 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More