തിരുവനന്തപുരം: പുതുപ്പളളി കൈതേപ്പാലം മൃഗാശുപത്രയിലെ ജീവനക്കാരി പി ഒ സതിയമ്മയെ പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സതിയമ്മ താല്‍ക്കാലിക ജീവനക്കാരിയല്ലെന്നും അവര്‍ അനധികൃതമായാണ് മൃഗാശുപത്രിയില്‍ ജോലി ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു. സതിയമ്മ ജിജിമോള്‍ എന്നയാളുടെ പേരിലാണ് ജോലി ചെയ്തതെന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അവര്‍ക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
'കുടുംബശ്രീ വഴിയാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നത്. ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനാണ് സ്വീപ്പര്‍മാരെ നിയമിക്കാനുളള ചുമതല നല്‍കിയിരുന്നത്. ജിജിമോള്‍ എന്നയാളെ നിയമിക്കാനാണ് ഫെബ്രുവരിയില്‍ യൂണിറ്റ് കത്തുനല്‍കിയത്. ശമ്പളം പോകുന്നതും ജിജി മോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷെ ജോലി ചെയ്തത് സതിയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല. ഇത്രയും നാള് അവര്‍ എങ്ങനെ ജോലി ചെയ്തെന്ന് പരിശോധിക്കും. ആവശ്യമെങ്കില്‍ അടുത്ത തവണ സതിയമ്മയെ പരിഗണിക്കും'- മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന് ജോലിയില്‍നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് പി ഒ സതിയമ്മ വെറ്റിനറി സബ്സെന്ററിനുമുന്നില് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. സതിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചും നടത്തി.