മുംബൈ: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും അജിത് പവാര്‍ എന്‍സിപിയുടെ നേതാവാണെന്ന് അധ്യക്ഷന്‍ ശരത് പവാര്‍. വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് ചിലര്‍ എന്‍സിപി വിട്ടെങ്കിലും അതിനെ പിളര്‍പ്പെന്ന് പറയാനാവില്ലെന്നും ജനാധിപത്യത്തില്‍ തീരുമാനമെടുക്കാനുളള അവകാശം അവര്‍ക്കുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു. ബാരാമതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍സിപിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും അജിത് പവാര്‍ ഇപ്പോഴും തങ്ങളുടെ പാര്‍ട്ടിയുടെ നേതാവാണെന്നും സുപ്രിയാ സുലെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതേക്കുറിച്ചുളള ചോദ്യത്തിനായിരുന്നു ശരത് പവാറിന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'അജിത് പവാര്‍ ഞങ്ങളുടെ നേതാവാണ്. അതില്‍ ഒരു തര്‍ക്കവുമില്ല. എന്താണ് പിളര്‍പ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഒരു വലിയ വിഭാഗം ദേശീയ തലത്തില്‍ പാര്‍ട്ടി വിട്ട് പോകുമ്പോഴാണ് പിളര്‍പ്പുണ്ടാകുന്നത്. എന്നാല്‍ ഇവിടെ എങ്ങനൊരു സംഭവം നടന്നിട്ടില്ല. ചിലര്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു. ചിലര്‍ പാര്‍ട്ടി വിട്ടു. അത്തരം തീരുമാനങ്ങളെടുക്കുന്നത് അവരുടെ ജനാധിപത്യപരമായ അവകാശമാണ്. പാര്‍ട്ടി പിളര്‍ന്നുവെന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് അവരുടെ തീരുമാനമാണ്'- ശരത് പവാര്‍ പറഞ്ഞു.