പുതുപ്പളളി അവരുടെ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്- അച്ചു ഉമ്മന്‍

പുതുപ്പളളി അവരുടെ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന് പുതുപ്പളളിക്കാര്‍ക്ക് അറിയാമെന്നും പുറത്തുനിന്ന് ആളുകള്‍ വന്ന് ആരോപണമുന്നയിച്ചാലൊന്നും അത് പുതുപ്പളളിക്കാര്‍ക്കിടയിലേക്ക് പോവില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സഹോദരനുമായ ചാണ്ടി ഉമ്മന് ഉമ്മന്‍ ചാണ്ടിയുടെ 33,000 ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നും ഉമ്മന്‍ചാണ്ടി വിരുദ്ധത പുതുപ്പളളിയില്‍ വിലപ്പോവില്ലെന്നും അച്ചു പറഞ്ഞു. പുതുപ്പളളിയില്‍ മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം. 

അച്ചു ഉമ്മന്‍ പറഞ്ഞത്:

പുതുപ്പളളിയെ സ്‌നേഹിച്ച, പുതുപ്പളളി സ്‌നേഹിച്ച അവരുടെ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്. അത് ഉമ്മന്‍ചാണ്ടി മരിച്ചുപോയി എന്ന സിംപതി കൊണ്ടല്ല. ഈ 53 വര്‍ഷം അദ്ദേഹം ഇവിടെ നിന്ന് എന്തു ചെയ്തുവെന്ന് പുതുപ്പളളിക്കാര്‍ക്ക് വ്യക്തമായിട്ടറിയാം. പുറത്തുനിന്ന് ആളുകള്‍ വന്ന് ആരോപണങ്ങളുന്നയിച്ചാലൊന്നും പുതുപ്പളളിക്കാര്‍ക്കിടയിലേക്ക് അത് പോവില്ല. 53 വര്‍ഷം ഒരാളെ അവര്‍ നെഞ്ചിലേറ്റണമെങ്കില്‍ അദ്ദേഹം എന്തുമാത്രം അവര്‍ക്കുളളിലുണ്ടെന്ന് നമുക്ക് മനസിലാക്കാം.

എല്ലാ ഘടകങ്ങളും നമുക്ക് അനുകൂലമാണ്. അപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് എന്തും പറയാമെന്നുളളതാണ്. അങ്ങനെ വ്യക്തികേന്ദ്രീകൃത ആക്രമണത്തിന് ഇരയായ ആളാണ് ഞാന്‍. അതുകൊണ്ടൊന്നും അവര്‍ക്ക് ഒരു മേല്‍ക്കൈയും നേടാനായിട്ടില്ല. അതും ഞങ്ങള്‍ക്ക് ഗുണമായാണ് വന്നത്. വീട്ടിലിരിക്കുന്ന സ്ത്രീകളെപ്പറ്റി അപവാദം പറഞ്ഞാല്‍ അത് ജനങ്ങള്‍ ഉള്‍ക്കൊളളില്ല. ഉമ്മന്‍ചാണ്ടിയുടെ കരസ്പര്‍ശമേല്‍ക്കാത്ത ഒരു വീടുപോലും പുതുപ്പളളിയിലില്ല. അതാണ് യാഥാര്‍ത്ഥ്യം.

പുതുപ്പളളിക്കാര്‍ ഇതുവരെ ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കിയിട്ടില്ല. വിടകൊടുത്താന്‍ പിന്നെ ഉമ്മന്‍ചാണ്ടിയെ കാണാന്‍ പറ്റില്ല, ഉമ്മന്‍ചാണ്ടിയില്ല എന്ന ഫീല്‍ അവര്‍ക്കുളളിലുണ്ട്. അവര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുക്കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്. ആ യാത്രയയപ്പിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം നമുക്ക് കേള്‍ക്കാനാവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 12 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More