53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന ചോദ്യത്തിനുളള മറുപടി, പുതുപ്പളളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രം - അച്ചു ഉമ്മന്‍

കോട്ടയം: പുതുപ്പളളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയമുറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തുളള കനത്ത പ്രഹരമാണ് പുതുപ്പളളിയിലെ വിജയമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്തുചെയ്തു എന്ന ചോദ്യത്തിന് അദ്ദേഹം 53 വര്‍ഷം ചെയ്തതൊക്കെ തന്നെ ഇനിയും ഇവിടെ മതിയെന്ന മറുപടിയാണ് പുതുപ്പളളി നല്‍കിയിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ഉളളംകയ്യില്‍ വെച്ച് നോക്കിയ പുതുപ്പളളി ഇനി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രമാണമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. പുതുപ്പളളിയില്‍ മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.

'ഉമ്മന്‍ചാണ്ടി പിന്നില്‍നിന്ന് നയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് ജനം നല്‍കിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പളളി ഇന്ന് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി, മരിച്ചതിനുശേഷവും അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ വേട്ടയാടിയവരുടെ മുഖത്തുളള കനത്ത പ്രഹരമാണ് പുതുപ്പളളിയിലെ ഈ വിജയം. ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പിന്റെ ഇടിമുഴക്കമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ വന്നപ്പോള്‍ മുതല്‍ ആവര്‍ത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട്, 53 കൊല്ലം ഉമ്മന്‍ചാണ്ടി ഇവിടെ എന്തു ചെയ്തു എന്ന്. അതിന് ഇന്ന് പുതുപ്പളളി മറുപടി നല്‍കി. 53 വര്‍ഷം ഉമ്മന്‍ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനിയും ഇവിടെ മതിയെന്ന്. 53  വര്‍ഷം ഉമ്മന്‍ചാണ്ടി ഉളളംകയ്യില്‍ വെച്ച് നോക്കിയ പുതുപ്പളളി ഇനി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയമാണ് പുതുപ്പളളി സമ്മാനിച്ചിരിക്കുന്നത്'- അച്ചു ഉമ്മന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പളളിക്കാര്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് മറിയ ഉമ്മനും പ്രതികരിച്ചു. 'ഉമ്മന്‍ചാണ്ടിയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പളളിക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ഇനി പൂര്‍ണ ഫലത്തിനായി കാത്തിരിക്കുകയാണ്. ശുഭപ്രതീക്ഷയാണുളളത്. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ'- മറിയ ഉമ്മന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 15 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More