മരണാനന്തര ബഹുമതിയെ രാഷ്ട്രീയ വിജയമായി കാണുന്നത് കോണ്‍ഗ്രസിന്റെ അല്‍പ്പത്തരം- എ എ റഹീം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതിയാണ് പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമെന്ന് സിപിഎം നേതാവ് എഎ റഹീം എംപി. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ വിജയമായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അത് അവരുടെ രാഷ്ട്രീയ അല്‍പ്പത്തരമാണെന്നും റഹീം പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'മരണാനന്തര ബഹുമതിയാണ് യഥാര്‍ത്ഥത്തില്‍ പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയത്. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ ബഹുമതിയായി ആഘോഷിക്കുന്ന അല്‍പ്പത്തരമാണ് കോണ്‍ഗ്രസിപ്പോള്‍ കാണിക്കുന്നത്. അപ്പാ അപ്പാ അപ്പാ എന്ന ഒറ്റ മന്ത്രമായിരുന്നു ചാണ്ടി ഉമ്മന്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് രീതി അതായിരുന്നു. അതുപയോഗിച്ചാണ് യുഡിഎഫ് ജയിച്ചത്. അതെങ്ങനെയാണ് ഒരു അത്ഭുതമായി പറയുക ? ഉമ്മന്‍ചാണ്ടി എന്ന ഘടകം മാറ്റിവെച്ച് പുതിയ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാണ് വിജയിച്ചതെങ്കില്‍ പറയാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിക്ക് ഒരു വിജയം ആഘോഷിക്കണമെങ്കില്‍ ഒരാള്‍ മരിക്കണം എന്ന് വന്നിരിക്കുന്നു'- എഎ റഹീം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ചാണ്ടി ഉമ്മന്റെ വിജയം ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.  'ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുളള ശ്രമമാണ് നടക്കുന്നത്. അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞെന്ന രീതിയിലാണ് പ്രചാരണം. കേരളത്തിലെ എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നുമൊക്കെ വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്'- എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 20 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More