പ്രതിമ കണ്ടാല്‍ പ്രലോഭനമെങ്കില്‍ സ്ത്രീയെ കണ്ടാല്‍ എന്ത് തോന്നും? ; അലന്‍സിയര്‍ക്കെതിരെ ഉമാ തോമസ്‌

കൊച്ചി: നടന്‍ അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. പ്രതിമ കണ്ടാല്‍ പ്രലോഭനമെങ്കില്‍ സ്ത്രീയെ കണ്ടാല്‍ എന്ത് തോന്നുമെന്നാണ് ഉമാ തോമസ് ചോദിക്കുന്നത്. അലന്‍സിയറിന്റെ പരാമര്‍ശം വില കുറഞ്ഞതും സ്ത്രീയെ അപമാനിക്കുന്നതുമാണെന്ന് ഉമാ തോമസ് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലാണ് അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്, ഇനിയെങ്കിലും ആണ്‍കരുത്തുളള മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ആണ്‍കരുത്തുളള ശില്‍പ്പം വേണം. ആണ്‍കരുത്തുളള പ്രതിമ എന്ന് വാങ്ങുന്നുവോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും'-എന്നാണ് അലന്‍സിയര്‍ പറഞ്ഞത്. 

അലന്‍സിയര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ ജെ ചിഞ്ചുറാണി, ആര്‍  ബിന്ദു, സജി ചെറിയാന്‍, വി ശിവന്‍കുട്ടി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അലന്‍സിയറുടെ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. മനസില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതാണെന്നും സ്ത്രീപക്ഷ കാഴ്ച്ചപ്പാട് മുന്നോട്ടുവെച്ചാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത പ്രതിമ നല്‍കുന്നത്, അനുചിതമായ പ്രസ്താവന പിന്‍വലിച്ച് അലന്‍സിയര്‍ മാപ്പുപറയണമെന്നും ചിഞ്ചുറാണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അലന്‍സിയറിന്റെ പരാമര്‍ശം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അത്തരമൊരു വേദിയില്‍ അങ്ങനൊരു പരാമര്‍ശം ഉണ്ടാവാന്‍ പാടില്ലായിരുന്നെന്നും നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ പുരുഷാധിപത്യ ബോധം മാറ്റിയെടുക്കാനാവുകയുളളുവെന്നും മന്ത്രി പറഞ്ഞു. അലന്‍സിയറിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും അത്തരം നിലപാടുകളെ തികഞ്ഞ അവജ്ഞയോടെ തളളിക്കളയണമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എല്ലാവരും ബഹുമാനിക്കുന്ന അവാര്‍ഡാണ് ചലച്ചിത്ര പുരസ്‌കാരമെന്നും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ പറയുന്ന വാക്കുകളില്‍ സൂഷ്മത പുലര്‍ത്തണമെന്നുമാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 23 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More