അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല താനെന്നും അമ്പലത്തിനകത്തുവെച്ചല്ല പൊതുജനങ്ങള്‍ക്കിടയില്‍ വെച്ചാണ് സംഭവം നടന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ഇല്ലാതാക്കിയതെല്ലാം തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ടെന്നും അതിന് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെ നടപ്പന്തല്‍ ഉദ്ഘാടനത്തിനിടെ ജാതിവിവേചനം നേരിട്ടുവെന്നത് മന്ത്രി കെ രാധാകൃഷ്ണന്റെ തെറ്റിദ്ധാരണയാണെന്ന് ചൂണ്ടിക്കാട്ടി അഖില കേരള തന്ത്രി സമാജം വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതിനോടാണ് മന്ത്രിയുടെ പ്രതികരണം. 

'ആദ്യമായി അമ്പലങ്ങളില്‍ പോകുന്നയാളല്ല ഞാന്‍. നിരവധി അമ്പലങ്ങളില്‍ പോയിട്ടുണ്ട്. ഈ സംഭവം നടന്നത് അമ്പലത്തിനകത്ത് വെച്ചല്ല. പുറത്ത് പൊതുജനങ്ങള്‍ക്കിടയിലാണ്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട് മാത്രം വിവേചനം അവസാനിക്കില്ല. രാജ്യത്ത് ദളിതര്‍ക്കെതിരായ വേട്ട വര്‍ധിക്കുകയാണ്. ഇപ്പോള്‍ ചോദ്യംചെയ്തില്ലെങ്കില്‍ അത് നാളെ കേരളത്തിലേക്കും നീളും'- മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചടങ്ങിനിടെ ജാതിവിവേചനം നേരിട്ടുവെന്നത് മന്ത്രിയുടെ തെറ്റിദ്ധാരണയാണ് എന്നാണ് അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണം. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ലെന്നും അതില്‍ ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ ഇല്ലെന്നും തന്ത്രി സമാജം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്‌ലാക്കുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി നടത്തിയ പ്രസ്താവനയെ മുന്‍നിര്‍ത്തി ജാതി-വര്‍ണ വിവേചനം ആരോപിക്കുകയും ക്ഷേത്ര മേല്‍ശാന്തിയെയും അദ്ദേഹമുള്‍പ്പെടുന്ന സമുദായത്തെയും ഒന്നടങ്കം അപമാനിക്കുകയുമാണെന്നും തന്ത്രി സമാജം ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 6 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More