കാസര്‍ഗോഡ്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സിനിമാ- റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കുശേഷം ഇയാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷിയാസിനെ ഇന്ന് പുലര്‍ച്ചെയാണ് കാസര്‍ഗോഡ് ചന്ദേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
ഇയാള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് പരാതി. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി ആരോപിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടെ വിദേശത്തുനിന്ന് നാട്ടിലെത്തിയ ഷിയാസിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഭീഷണിപ്പെടുത്തി വന്‍ തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചത് എന്നാണ് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞത്.