കൊച്ചി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും കോണ്‍ഗ്രസ് ടാക്‌സ് ഫോഴ്‌സ് അംഗവുമായ സുനില്‍ കനുഗോലുവിനെതിരെ വിമര്‍ശനവുമായി എ എ റഹീം എംപി. ഒരു പിആര്‍ ഏജന്‍സി വിദഗ്ദന്‍ വെളളം കോരിയൊഴിച്ചാല്‍ വളരുന്ന മരമല്ല കോണ്‍ഗ്രസെന്നും സുനില്‍ കനുഗോലു വന്നതുകൊണ്ടോ പ്രവര്‍ത്തിച്ചതുകൊണ്ടോ കേരളത്തിലെ കോണ്‍ഗ്രസ് വളരില്ലെന്നും എ എ റഹീം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വിദഗ്ദന്‍ എന്ന പേരില്‍ ഒരു പി ആര്‍ വിദഗ്ദനെ കൊണ്ടുവരുന്നു. ഒരു പിആര്‍ ഏജന്‍സി വിദഗ്ദനും വെളളം കോരിയാല്‍ വളരുന്ന മരമല്ല കേരളത്തിലെ കോണ്‍ഗ്രസ്. മരത്തിന് വെളളം കോരിയൊഴിച്ചാല്‍ ചിലപ്പോള്‍ മരം വളരും. പക്ഷെ ഇതൊരു ഇലക്ട്രിക് പോസ്റ്റാണ്. അതുകൊണ്ട് സുനില്‍ കനുഗോലു എത്ര വെളളം കോരിയൊഴിച്ചാലും അദ്ദേഹത്തിന്റെ കയ്യും ഊര്‍ജ്ജവും പോകുമെന്നല്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് വളര്‍ച്ചയുണ്ടാകില്ല'- എ എ റഹീം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുനില്‍ കനുഗോലു കേരളത്തില്‍ ഓപ്പറേഷന്‍ ആരംഭിച്ചതിനുശേഷമാണ് തമ്മിലുളള അടി പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് എ കെ ആന്റണി പരസ്യമായി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.