ഡല്‍ഹി: എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവും ഇന്ത്യയിലുണ്ടെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്ത്. ആര്‍എസ്എസ് എന്നാല്‍ രാഷ്ട്രീയ സര്‍വ്വനാശ സമിതി എന്നാണെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെയും സംസ്കാരത്തെയും ആര്‍എസ്എസുകാര്‍ ആക്രമിക്കുകയാണെന്നും സംഘപരിവാര്‍ രാഷ്ട്രീയം നിരന്തരം മറ്റ് മതങ്ങളെയും മൂല്യങ്ങളെയും അധിക്ഷേപിക്കുകയാണെന്നും ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.
'എല്ലാ ദിവസവും സംഘപരിവാര്‍ നേതാക്കള്‍ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നു. അവര്‍ എല്ലാ ദിവസവും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് മൂല്യങ്ങളിലും തത്വങ്ങളിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ മോഹന്‍ ഭാഗവത് ഉള്‍പ്പെടെ സംഘടനയിലെ നേതാക്കള്‍ മറ്റ് മതങ്ങളെ ആക്രമിക്കുന്നതെന്തിനെന്ന് പറയണം'- ബൃന്ദാ കാരാട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എല്ലാ വിഭാഗം ജനങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവുമാണ് ഈ രാജ്യത്തുളളതെന്നും ഹിന്ദുവാണ് ഇവിടെയുളളത് എന്ന് പറഞ്ഞാല്‍ ഇവിടെ മുസ്ലീങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തുപറയേണ്ട കാര്യമില്ലെന്നുമാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. യുക്രൈനും റഷ്യയും തമ്മിലും ഇസ്രായേലും ഹമാസും തമ്മിലും യുദ്ധം നടക്കുകയാണെന്നും അതുപോലൊരു യുദ്ധം ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.