ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷം; തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം പങ്കെടുക്കില്ല

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം. ഗൗരി പാര്‍വ്വതീഭായിയും ഗൗരി ലക്ഷ്മിഭായിയുമാണ് പരിപാടിയില്‍ പങ്കെുക്കില്ലെന്ന് അറിയിച്ചത്. പരിപാടിയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക പുരാവസ്തു വകുപ്പ് പുറത്തിറക്കിയ നോട്ടീസ് വിവാദമായ പശ്ചാത്തലത്തിലാണ് പിന്മാറ്റം.

വിവാദമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് പിന്‍വലിച്ചിരുന്നു. നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണമുള്‍പ്പെടെ ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ ഗൗരി ലക്ഷ്മിഭായ്, ഗൗരി പാര്‍വ്വതി ഭായ് എന്നിവര്‍ ഭദ്രദീപം തെളിയിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടി വിവാദമായ പശ്ചാത്തലത്തില്‍ പുഷ്പാര്‍ച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവിതാംകൂര്‍ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുളള സാംസ്‌കാരിക- പുരാവസ്തു വകുപ്പിന്റെ നോട്ടീസാണ് കഴിഞ്ഞ ദിവസം വിവാദമായത്. തിരുവിതാംകൂര്‍ രാജ്ഞിമാരായ ഹെര്‍ ഹൈനസ് പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതീഭായ് തമ്പുരാട്ടിയും ഹെര്‍ ഹൈനസ് അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മി ഭായ് തമ്പുരാട്ടിയും ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നാണ് നോട്ടീസില്‍ പറയുന്നത്. തിരുവിതാംകൂറിന്റെ രാജ്ഞിമാര്‍, ക്ഷേത്രപ്രവേശനം ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കാന്‍ വേണ്ടിയാണ്, ചിത്തിര തിരുനാള്‍ അറിഞ്ഞുനല്‍കിയതാണ് ക്ഷേത്രപ്രവേശനത്തിനുളള അനുമതി എന്നിങ്ങനെ നോട്ടീസിലുടനീളം രാജഭക്തി നിറഞ്ഞുനിന്നതാണ് വിവാദത്തിനു കാരണം.

അതേസമയം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. രണ്ടുപേര്‍ക്കും സുഖമില്ലെന്ന് രാജകുടുംബം അറിയിച്ചെന്നും വിവാദമായ നോട്ടീസ് തയ്യാറാക്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 23 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 4 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More