സര്‍ക്കാരിന്റെ നവകേരള സദസ് പൊളിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ നവകേരള സദസിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസിന്റെ വേദി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും സര്‍ക്കാരിന്റെ പരിപാടി പൊളിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

'റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനാണ്. അവരുടെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ശ്രമം. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്. 25 ദിവസം മുന്‍പേ അവിടെ വേദി ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടി നടക്കുമ്പോള്‍ അതിന് രണ്ടുദിവസം മുന്‍പല്ല വേദി തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ. സര്‍ക്കാര്‍ പരിപാടി കുളമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം'- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

അതേസമയം, കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. മോദിയുടെ പകര്‍പ്പാണ് പിണറായി എന്ന് ഈ നീക്കത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മനസ് ഇസ്രായേലിനൊപ്പമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നവംബര്‍ 23-ന് കോഴിക്കോട് കടപ്പുറത്ത് നടത്താനിരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കഴിഞ്ഞ ദിവസമാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്. നവംബര്‍ 25-നാണ് നവകേരള സദസ് നടത്താനിരിക്കുന്നത്. അമ്പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനായിരുന്നു കെപിസിസി നിശ്ചയിച്ചിരുന്നത്. എന്നാല്‍  മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് ജില്ലാ ഭരണകൂടം കോണ്‍ഗ്രസിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More