'രണ്ട് വർഷം എന്തെടുക്കുകയായിരുന്നു?'; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാന്‍ വൈകിയതിൽ ഗവർണറെ വിമർശിച്ച് സുപ്രീംകോടതി. രണ്ട് വർഷം ഗവർണർ എന്തെടുക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ബില്ലുകൾ വൈകിപ്പിച്ചതിൽ കൃത്യമായ കാരണം വിശദീകരിക്കാൻ ഗവർണർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടികാണിച്ചു. നിയമസഭ പാസാക്കിയ ധനബില്ലിൽ ഉടനടി തീരുമാനം എടുക്കണമെന്നും നിർദ്ദേശിച്ചു. 

കഴിഞ്ഞ ദിവസം ഗവർണർ പിടിച്ചുവെച്ച 8 ബില്ലുകളിൽ ഒരെണ്ണം മാത്രം പാസാക്കുകയും 7 ബില്ല് രാഷ്ടപതിക്ക് അയക്കുകയും ചെയ്തു. എന്നാൽ ചട്ടങ്ങൾ പ്രകാരമല്ല ഗവർണർ രാഷ്ടപതിക്ക് ബില്ലുകൾ അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി. 

നിലവിൽ രാഷ്ടപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നെണ്ണം നേരത്തെ ഓര്‍ഡിനന്‍സായി ഇറക്കിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പുവച്ചതാണ്. ഓര്‍ഡിനന്‍സായതിൽ കുഴപ്പം കാണാതിരുന്ന ഗവര്‍ണര്‍ക്ക് പിന്നീട് അവ ബില്ലുകള്‍ ആയപ്പോള്‍ പിടിച്ചുവെക്കാന്‍ അധികാരമില്ലെന്നും ഇനിയും 8 ബില്ലുകൾ ഗവർണ്ണറുടെ പരിഗണയിലുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഞ്ചാബ് ഗവർണർക്കെതിരെ അടുത്തിടെ സമാനമായ കേസിൽ സുപ്രീംകോടതി നടപടിയെടുത്തിരുന്നു. ബില്ലുകൾ പിടിച്ചുവെച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ഇതുമായി ബന്ധപ്പെട്ട വിധി വായിച്ച് നോക്കാൻ ​കേരള ഗവർണർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് ഗവർണർ രാഷ്ടപതിക്ക് ബില്ലുകൾ അയച്ചത്. ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി നിലവിലെ ഹര്‍ജിയില്‍ ഭേദഗതി അപേക്ഷ നല്‍കാന്‍ കേരളത്തിന് സുപ്രീം കോടതി അനുമതി നല്‍കി. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More