മുംബൈ: ക്രിസ്മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിനെതിരെ പരാതി. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി എന്നയാളാണ് ഘട്കോപ്പര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസില്‍ ഇതുവരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടനും കുടുംബവും ക്രിസ്മസ് ആഘോഷത്തിനിടെ പകര്‍ത്തിയ വീഡിയോയാണ് വിവാദമായത്. ആഘോഷത്തിനിടെ കേക്കില്‍ മദ്യമൊഴിച്ച് തീ കത്തിക്കുന്നതാണ് വീഡിയോയിലുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രണ്‍ബീറാണ് ലൈറ്ററുപയോഗിച്ച് കേക്കില്‍ തീ കത്തിച്ചത്. ശേഷം 'ജയ് മാതാ ദീ' എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണെന്നും രണ്‍ബീറും കുടുംബവും മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂര്‍വ്വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ജയ് മാതാ ദീ എന്ന് വിളിക്കുകയും ചെയ്തുവെന്നും ഇത് മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. രണ്‍ബീറിന്റെ പങ്കാളിയും നടിയുമായ ആലിയ ഭട്ടിനെയും നടന് കുനാല്‍ കപൂറിനെയും വീഡിയോയില്‍ കാണാം. കുനാലാണ് കേക്കില്‍ മദ്യമൊഴിക്കുന്നത്.