ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ചോദ്യങ്ങളെ നേരിട്ടിട്ട് ഇന്നേക്ക് 10 വര്‍ഷം

ഡല്‍ഹി: ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് വാര്‍ത്താസമ്മേളനം നടത്തിയിട്ട് ഇന്നേക്ക് പത്തുവര്‍ഷം. കൃത്യം ഒരു പതിറ്റാണ്ട് മുന്‍പ് ഇതേ ദിവസമാണ് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് മാധ്യമങ്ങളെ കണ്ടത്. മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് പച്ചൗരി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ചോദ്യങ്ങളെ ഭയന്ന പത്തുവര്‍ഷമാണ് കടന്നുപോയതെന്ന് ഓര്‍മ്മപ്പെടുത്തിയത്. 

'കൃത്യം പത്തുവര്‍ഷം മുന്‍പാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം നടന്നത്. 2014 ജനുവരി 3-ന് മന്‍മോഹന്‍ സിംഗ് ക്ഷണിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് നൂറിലധികം മാധ്യമപ്രവര്‍ത്തകരാണ് എത്തിയത്. സെന്‍സര്‍ ചെയ്യപ്പെടാത്ത അവരുടെ 62 ചോദ്യങ്ങള്‍ക്കും അന്ന് അദ്ദേഹം മറുപടി നല്‍കി'- പങ്കജ്  പച്ചൗരി എക്‌സില്‍ കുറിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും മന്‍മോഹന്‍ സിംഗ് എടുത്തുപറഞ്ഞിരുന്നെന്നും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുള്‍പ്പെടെ വിവിധ മേഖലകളെ പരാമര്‍ശിച്ചിരുന്നുവെന്നും പച്ചൗരി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ മന്‍മോഹന്‍ സിംഗ് 117 തവണ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ടെന്ന് പച്ചൗരിയുടെ  പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. 2014-ല്‍ അധികാരമേറ്റതു മുതല്‍ പത്തുവര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് മാധ്യമങ്ങളെ കണ്ടിട്ടില്ല.

2023-ല്‍ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ആദ്യമായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിച്ചത്. വൈറ്റ് ഹൗസില്‍വെച്ച് നേരത്തെ എഴുതി തയ്യാറാക്കിയ രണ്ട് ചോദ്യങ്ങള്‍ക്കു മാത്രമാണ് മോദി ഉത്തരം പറഞ്ഞത്. മന്‍കീ ബാത്തിലൂടെയും രാഷ്ട്രീയ പ്രസംഗങ്ങളിലൂടെയുമാണ് തനിക്ക് പറയാനുള്ളത് അദ്ദേഹം കൂടുതലും പറയാറുള്ളത്. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More