വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം; പുതുമയില്ല, കുറേ കണ്ടതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരണവുമായി വീണയുടെ പങ്കാളിയും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. ഇതൊക്കെ കുറേ കണ്ടതാണെന്നും പുതുമയൊന്നുമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 'ഇപ്പോള്‍ ഉയര്‍ന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പൊക്കെ വരികയല്ലേ'- മുഹമ്മദ് റിയാസ് പറഞ്ഞു. 

വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ്. ബിജെപി ഇതര പാര്‍ട്ടികളെ ഭയപ്പെടുത്താനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസിലും അത് നാം കണ്ടതാണ്. ആ കേസിന്റെ അന്വേഷണം എന്തായെന്ന് പ്രതിപക്ഷ നേതാവ് ഉത്തരം പറയണം'- ഇപി ജയരാജന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക്കിനുളള ബന്ധം അന്വേഷിക്കാനാണ് ഉത്തരവ്. മാസപ്പടി വിവാദത്തിലെ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. സിഎംആര്‍എല്‍ വീണയുടെ കമ്പനിക്ക് നല്‍കിയ തുകയെക്കുറിച്ചായിരിക്കും അന്വേഷിക്കുക. നാലുമാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More