സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ മോദി ഇടപെട്ടു; ഗുരുതര വെളിപ്പെടുത്തല്‍

ഡല്‍ഹി: സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മര്‍ദ്ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ബി വി ആര്‍ സുബ്രമണ്യത്തിന്റേതാണ് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവാണ് വാര്‍ത്ത പുറത്തുവിട്ടത്. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമം നടത്തിയെന്നും സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ അദ്ദേഹം ധനകാര്യ കമ്മീഷനുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്നുമാണ് ബി വി ആര്‍ സുബ്രമണ്യത്തിന്റെ വെളിപ്പെടുത്തല്‍. 

സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക്  പ്രോഗ്രസ് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോര്‍ട്ടിംഗിനെക്കുറിച്ചുളള സെമിനാറില്‍ സംസാരിക്കവേയായിരുന്നു ബിവിആര്‍ സുബ്രമണ്യത്തിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന ഫണ്ടുകള്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ധനകാര്യ കമ്മീഷനുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തി, എന്നാല്‍ സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുന്ന നീതി ആയോഗ് ചെയര്‍മാന്‍ വൈ വി റെഡ്ഡി ഇക്കാര്യം അംഗീകരിച്ചില്ല. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം 32-ല്‍ നിന്ന് 42 ആക്കി വര്‍ധിപ്പിക്കുന്നത് തടയാനും മോദി ശ്രമിച്ചിരുന്നു'- സുബ്രമണ്യം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രോഗ്രാം ലൈവ് ആണെന്ന് മനസിലാക്കാതെയായിരുന്നു അദ്ദേഹത്തിന്റ വെളിപ്പെടുത്തല്‍. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ അയച്ചിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ സിഎസ്ഇപി യൂട്യൂബ് ചാനലിലുണ്ടായിരുന്ന വീഡിയോ അപ്രത്യക്ഷമായി. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം പോരെന്ന് പറഞ്ഞ്  കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More